CinemaKerala News

നടി മോനിഷ ആത്മാക്കളുമായി സംസാരിക്കുന്നത് പതിവാക്കിയിരുന്നു, ഓജോ ബോര്‍ഡ് കളിക്കുമ്പോള്‍ കോയിന്‍ നീങ്ങുമെന്ന് അമ്മ

മലയാളി പ്രേക്ഷകരുടെ മനസില്‍ ഇന്നും നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് നമ്മളെ വിട്ടു പോയ താരം മോനിഷ. ഒരുപിടി മികച്ച വേഷങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാന്‍ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ മോനിഷ സ്ഥിരമായി ഓജോബോര്‍ഡ് കളിക്കാറുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരത്തിന്റെ അമ്മയും നടിയുമായ ശ്രീദേവി.

‘ ഞാനും മകളും ചേര്‍ന്ന് ഓജോ ബോര്‍ഡ് കളിക്കുമായിരുന്നു. മോനിഷ ചെയ്യുമ്പോള്‍ ബോര്‍ഡില്‍ കോയിന്‍ ഒക്കെ നീങ്ങുമായിരുന്നു. എന്നാല്‍ അതില്‍ എത്രമാത്രം സത്യം ഉണ്ടെന്ന് എനിക്ക് അറിയില്ല. ആത്മാക്കളുമായി സംസാരിക്കാന്‍ മോനിഷയ്ക്ക് വലിയ ഇഷ്ടമായിരുന്നു. പണ്ട് ഓജോബോര്‍ഡ് കളിക്കുന്നതിനിടെ മോനിഷ പറഞ്ഞു അമ്മ മരിച്ചു കഴിഞ്ഞാല്‍, ഞാനിങ്ങനെ വിളിച്ചാല്‍ വരുമോ? പിന്നേ. വേറെ പണിയില്ലെന്ന് മറുപടി.

പക്ഷേ, അവള്‍ പറഞ്ഞു, അമ്മ വിളിച്ചാല്‍ ഏതു ലോകത്തു നിന്നും ഞാന്‍ വരും. കുറച്ചു ദിവസത്തിനകം, ചേര്‍ത്തലയിലുണ്ടായ കാര്‍ അപകടത്തില്‍ മകള്‍ മരിച്ചു. മരിക്കുന്നതിനു ഒരാഴ്ച മുന്‍പ് കണ്ണു ദാനം ചെയ്യണമെന്ന ആഗ്രഹം മോനിഷ പറഞ്ഞപ്പോള്‍ വഴക്കു പറഞ്ഞു. കാറിന്റെ ഡോറിലിടിച്ച് തലയോട്ടി തകര്‍ന്നുള്ള ആ മരണത്തിന്റെ ഭീകരതയില്‍ പക്ഷേ, കണ്ണുകള്‍ ദാനം ചെയ്യാനായില്ല. പകരം 2013 ജനുവരിയില്‍ പി.എന്‍ ഉണ്ണി മരിച്ചപ്പോള്‍, കണ്ണുകള്‍ ദാനം ചെയ്ത് മോനിഷയുടെ ആഗ്രഹം നിറവേറ്റി’ പ്രമുഖ മാധ്യമത്തോട് ശ്രീദേവി പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button