CinemaMovieMusicUncategorized

തലമറച്ച് അഭിനയിച്ചാൽ പോര ജീവിതത്തിലും മുസ്ലീം തലമറക്കണം; കമന്റിന് നൂറിന്റെ മറുപടി

സെലിബ്രിറ്റികൾ സോഷ്യൽമീഡിയയിൽ ഷെയർ ചെയ്യുന്ന പോസ്റ്റുകൾക്കു പ്രകോപനപരമായി കമന്റുകൾ ചെയ്യുന്ന പ്രവണത ചിലർക്കെങ്കിലുമുണ്ട്. ചിലർ അതിനു ചുട്ടുമറുപടി കൊടുക്കാറുമുണ്ട്. അഡാർ ലൗ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടി നൂറിൻ ഷെരീഫും നൽകി തന്നെ ചൊറിയാൻ വന്നവന് നല്ലൊരു മറുപടി.

താരം ഫെയ്സ്ബുക്കിൽ ഒരു വിഡിയോ പങ്കുവച്ചിരുന്നു. തന്റെ ചിത്രം വച്ച ഒരു പരസ്യബോർഡിനു മുന്നിൽ സന്തോഷത്തോടെ, നിറഞ്ഞ ചിരിയോടെ നിൽക്കുന്ന ഒരു വിഡിയോ ആയിരുന്നു അത്. അതിന്റെ കാരണവും നടി പറയുന്നു.

‘ഈ പടച്ചോൻ വലിയൊരു സംഭവാ ! ചില കാര്യങ്ങൾ നമ്മൾ മറന്നാലും മൂപ്പര് മറക്കൂല. സിനിമ ജീവിതം തുടങ്ങിയ സമയത്തു ഇതേ സ്ഥലത്തു നിന്ന് പൊട്ടിക്കരയേണ്ട ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട് . അതിലേക്കൊന്നും ഇനി ഒരുപാട് കാട് കയറി ചിന്തിക്കുന്നില്ല . എല്ലാം നല്ലതിന് . ഇന്നിത് കണ്ടപ്പോൾ ഉണ്ടായ സന്തോഷത്തിന്റെ ഒരംശം മാത്രം ഈ വിഡിയോയിൽ മാഷാ അല്ലാ… സ്വപ്നം കാണുക ! കട്ടക്ക് അതിനു വേണ്ടി പണി എടുക്കുക . എന്നും ! എന്നെന്നും എന്ന കാപ്ഷനായിരുന്നു നടി വിഡിയോക്കു നൽകിയത്.

ആരിലും പ്രചോചനം ഉണർത്തുന്ന ഒരു വിഡിയോയും വാക്കുകകളും ആയിരുന്നു അത്. പ്രത്യേകിച്ചു സിനിമ സ്വപ്നം കണ്ടു നടക്കുന്നവർക്ക്. വിഡിയോ കണ്ട എല്ലാവരും മികച്ച പ്രോത്സാഹനവും നൽകി. എന്നാൽ ഒറ്റപ്പെട്ട ചില മോശം കമന്റുകളും ഇതിനിടയിൽ പ്രത്യക്ഷപ്പെട്ടു. പേര് കൊണ്ട് മുസ്ലീമായതുകൊണ്ട് കാര്യമില്ല. സ്‌ക്രീനിൽ തലമറച്ച് അഭിനയിച്ചാൽ പോര ജീവിതത്തിലും മുസ്ലീം തലമറക്കണം എന്നായിരുന്നു ഒരുത്തന്റെ കമന്റ്.

എന്തായാലും നൂറിൻ വെറുതെയിരുന്നില്ല. അപ്പോൾ തന്നെ നൽകി മറുപടി. അങ്ങനെയുള്ള പേജുകൾ ഫോളോ ചെയ്ത് കമന്റിട്ടാൽ പോരെ ചേട്ടാ? എന്തിനാ വെറുതെ ഇവിടെ ഇങ്ങനെ എന്നാണ് താരം മറുപടി കമന്റിൽ പറഞ്ഞത്. ഇതോടെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി രംഗത്തെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button