CinemaLatest NewsNationalNews

കമല്‍ഹാസന്‍ ജയിക്കില്ല, ബിജെപിക്കായി പ്രചരണത്തിനിറങ്ങുമെന്ന് നടി ഗൗതമി

ചെന്നൈ: തമിഴ്നാട്ടില്‍ കമല്‍ഹാസന് വിജയസാദ്ധ്യതയില്ലെന്ന് നടി ഗൗതമി. സിനിമയിലെ പ്രശസ്‌തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മില്‍ ബന്ധമില്ലെന്നും ഗൗതമി വ്യക്തമാക്കി. കമല്‍ഹാസനും ശരത്കുമാറും അടക്കമുളള താരങ്ങള്‍ മത്സര രംഗത്തുണ്ടല്ലോയെന്ന ചോദ്യത്തിനായിരുന്നു ഒരു സ്വകാര്യ ചാനലിനോട് നടി പ്രതികരിച്ചത്.

നല്ല രാഷ്ട്രീയക്കാര്‍ക്കേ വിജയമുണ്ടാകൂവെന്നും ഗൗതമി പറഞ്ഞു. കോയമ്ബത്തൂര്‍ സൗത്തില്‍ ബി ജെ പി വിജയിക്കും. കോയമ്ബത്തൂരില്‍ ബി ജെ പിക്ക് വേണ്ടി വോട്ടുചോദിക്കുമെന്നും ഗൗതമി പറഞ്ഞു. കോയമ്ബത്തൂര്‍ സൗത്തില്‍ നിന്ന് കമല്‍ഹാസന്‍ ജനവിധി തേടവെയാണ് അദ്ദേഹത്തിന്റെ മുന്‍ പങ്കാളി കൂടിയായ ഗൗതമിയുടെ പ്രതികരണം പുറത്തുവരുന്നത്.

കേരളത്തിലെ ബി ജെ പി കാലങ്ങളായി വിജയിക്കുന്നതിന് വേണ്ടിയുളള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ഗൗതമി പറഞ്ഞു. തമിഴ്‌നാട്ടില്‍ ബി ജെ പിയുടെ താരപ്രചാരകയായ ​ഗൗതമി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങും മുമ്ബ് തന്നെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. വിരുദന​ഗ​ഗര്‍ രാജപാളയത്ത് മാസങ്ങളായി ക്യാമ്ബ് ചെയ്‌താണ് ഗൗതമി പ്രവര്‍ത്തനം നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button