keralaKerala NewsLatest NewsUncategorized

മുഖ്യമന്ത്രിയേയും മന്ത്രിമാരെയും അഭിസംബോധന ചെയ്യുമ്പോൾ “ബഹു.മുഖ്യമന്ത്രി”, “ബഹു.മന്ത്രി” എന്ന് വിശേഷിപ്പിക്കണം

സർക്കാർ ഓഫീസുകളിൽ നടക്കുന്ന കത്തിടപാടുകളിൽ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും അഭിസംബോധന ചെയ്യുമ്പോൾ “ബഹു.മുഖ്യമന്ത്രി”, “ബഹു.മന്ത്രി” എന്ന ബഹുമാനസൂചക വിശേഷണം നിർബന്ധമായും രേഖപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സർക്കുലർ പുറത്തിറക്കി.

പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സമർപ്പിക്കുന്ന നിവേദനങ്ങളും പരാതികളും ബന്ധപ്പെട്ട ഓഫീസുകളിൽ പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കുന്നതാണ് പതിവ്. ഇതിന്റെ മറുപടികളിൽ ബഹുമാനസൂചകമായി “ബഹു.” എന്ന് രേഖപ്പെടുത്തണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

ഔദ്യോഗിക യോഗങ്ങളിൽ ഇത്തരം വിശേഷണങ്ങൾ പതിവായി ഉപയോഗിക്കുന്നുണ്ടെങ്കിലും ചില കത്തിടപാടുകളിൽ പാലിക്കപ്പെടാത്ത സാഹചര്യമാണ് സർക്കുലറിന് കാരണമായത്. സർക്കാർ തലത്തി ഈ രീതിയിൽ ബഹുമാന സൂചകം ഉപയോഗിക്കണമെന്നതാണ് സർക്കുലറിന്റെ ലക്ഷ്യം.

Tag: addressing the Chief Minister and ministers, one should address them as “Hon. Chief Minister” and “Hon. Minister”.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button