CrimeLatest NewsLaw,Local NewsNationalNews
വീണ്ടും യുവതിക്ക് നേരെ ആസിഡ് ആക്രമണം.
ലക്നൗ: യുവതിക്ക് നേരെ ആസിഡ് ആക്രമണം. ഔറയ്യയില്‍ നിന്നും ഇറ്റാവാഹിയിലേക്ക് പോകുന്ന ട്രെയിനിലാണ് യുവതിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായത്. മൂന്നു പേര് ചേര്‍ന്നാണ് ആസിഡ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ പ്രതികള്‍ ട്രെയിനില്‍ നിന്നും ഇറങ്ങി ഓടിയെന്ന് ദൃസാക്ഷികള്‍ പോലീസിനോട് പറഞ്ഞു.
യുവതിയുടെ സഹോദരനുമായി പ്രതികള്‍ക്കുണ്ടായ ദേഷ്യമാണ് ഒടുവില്‍ യുവതിക്ക് നേരെയുള്ള ആക്രമണത്തിലേക്കെത്തിച്ചതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് യുവതിയുടെ സഹോദരനെ പ്രതികള്‍ കള്ളക്കേസില്‍ കുടുക്കിയത്.
ഇതിന് പിന്നാലെ യുവതിക്ക് നേരയും ഭീഷണി നടത്തിയതായും യുവതി നല്കിയ പരാതിയില്‍ പറയുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.അന്വേഷണം പുരോഗമിക്കുകയാണ്.