Cinema

നടി അമ്പിളി ദേവി നല്‍കിയ ഗാര്‍ഹിക പീഡന പരാതി; ആദിത്യന്‍ ഇന്ന് പൊലീസിനു മുന്നില്‍ ഹാജരാകും

നടി അമ്പിളിദേവി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ നടന്‍ ആദിത്യന്‍ ഇന്ന് പൊലീസിനു മുന്നില്‍ ഹാജരാകും. ചവറ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഹൈക്കോടതിയാണ് ആദിത്യന് നിര്‍ദേശം നല്‍കിയത്. സ്ത്രീധനമാവശ്യപ്പെട്ട് ആദിത്യന്‍ നിരന്തരം പീഡിപ്പിച്ചെന്നാണ് അമ്ബിളി ദേവിയുടെ പരാതി.

അറസ്റ്റ് രേഖപ്പെടുത്തിയാലും ആദിത്യനെ ജാമ്യത്തില്‍ വിടണമെന്ന് ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. മറ്റൊരു സ്ത്രീയുമായുളള ബന്ധം ചോദ്യം ചെയ്തതിന്‍റെ പേരിലും ആദിത്യന്‍ തന്നെ മര്‍ദ്ദിച്ചെന്ന് അമ്പിളി ആരോപിച്ചിരുന്നു.

നടി അമ്പിളിദേവി നല്‍കിയ കേസില്‍ ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയന് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി അനുവദിച്ചിരുന്നു. ഗാര്‍ഹിക പീഡനം ആരോപിച്ചാണ് അമ്പിളി ആദിത്യനെതിരെ കേസ് നല്‍കിയിരുന്നത്. അമ്പിളിദേവിയെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് താക്കീത് നല്‍കിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ആദിത്യന്‍ ഭീഷണിപ്പെടുത്തിയെന്നും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും ആരോപിച്ച് അമ്പിളിദേവി നല്‍കിയ പരാതിയില്‍ ചവറ പൊലീസാണ് കേസെടുത്തത്. തുടര്‍ന്നാണ് ആദിത്യന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

ആദിത്യനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി നേരത്തെ ജൂലായ് ഏഴുവരെ നീട്ടിയിരുന്നു.ആദിത്യന്‍ ചൊവാഴ്ച ചവറ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button