ഡെല്‍ഹിയില്‍ ഗ്യാസ് സിലിന്‍ഡെര്‍ സ്‌ഫോടനം; ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ദാരുണാന്ത്യം
ഡെല്‍ഹിയില്‍ ഷഹദാരയില്‍ എല്‍പിജി ഗ്യാസ് സിലിന്‍ഡെര്‍ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം. മുന്നി ദേവി (45), ആണ്‍മക്കളായ ഓം പ്രകാശ് (22), നരേഷ് (23), മകള്‍ സുനിത (18) എന്നിവരാണ് പുക ശ്വസിച്ചതിനെ തുടര്‍ന്ന് ശ്വാസംമുട്ടി മരിച്ചത്. മറ്റൊരു മകന്‍ ലാല്‍ ചന്ദ് (29) സംഭവത്തില്‍ പൊള്ളലേറ്റ് പരിക്കേറ്റു. ഡെല്‍ഹി ഫയര്‍ഫോഴ്‌സാണ് ഇക്കാര്യം അറിയിച്ചത്.
ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ഷഹദാരയിലെ ഫാര്‍ഷ് ബസാര്‍ പ്രദേശത്ത് ഒരു സിലിന്‍ഡെര്‍ സ്‌ഫോടനത്തെക്കുറിച്ച് ഫയര്‍ ഫോഴ്‌സിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ച്ച് ഒമ്ബത് ഫയര്‍ ടെന്ററുകളാണ് സംഭവസ്ഥലത്ത് അപ്പോള്‍ത്തന്നെ എത്തിയതെന്നും ഫയര്‍ ഫോഴ്‌സ് അറിയിച്ചു. സ്ഫോടനത്തെ തുടര്‍ന്ന് മേല്‍ക്കൂരയുടെ ഒരു ഭാഗം ഇടിഞ്ഞുവീണു.
വീടിന്റെ മുന്‍ഭാഗത്തായി ഒരു ഗ്യാസ് റിപെയറിങ് ചെയ്യുന്ന കടയുണ്ടായിരുന്നതായും ഡെല്‍ഹി ഫയര്‍ ഫോഴ്‌സ് പറയുന്നു. എല്‍പിജി ഗ്യാസ് സിലിന്‍ഡെറിലെ ചോര്‍ചയെ തുടര്‍ന്ന് ഈ വീട്ടില്‍ തീപിടുത്തമുണ്ടായി. പുക ശ്വസിച്ചതിനെ തുടര്‍ന്ന് നാല് പേര്‍ മരിച്ചു. മറ്റൊരാള്‍ക്ക് പൊള്ളലേറ്റതിനാല്‍ ഹെഡ്‌ഗെവാര്‍ ആശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍ ഷോട് സര്‍ക്യൂട് സംഭവിച്ചുണ്ടോ എന്നും സംശയമുണ്ടെന്നും ഡെല്‍ഹി ഫയര്‍ ഫോഴ്‌സ് പറയുന്നു.