Latest News
ഹല്‍ദിക്കിടെ അമിതമായി മഞ്ഞള്‍ പുരട്ടിയ ദേഷ്യത്തില്‍ ഭര്‍ത്താവ് ഭാര്യയുടെ ജീവനെടുത്തു
പുണെ: ബന്ധുവിന്റെ വിവാഹത്തെ തുടര്‍ന്ന്് നടത്തിയ ഹല്‍ദിക്കിടെ അമിതമായി മഞ്ഞള്‍ പുരട്ടിയ ദേഷ്യത്തില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഇന്ദപൂറിലെ ഭട്‌നിമാഗനിലാണ്് ഈ ദാരുണ സംഭവം നടന്നത്. സംഭവത്തില്‍ മുഖ്യപ്രതിയായ ജസ്‌നാന്‍ പോപട് പവാറിനെയും (25) പിതാവ് യോഗേഷ് നാരാണ്‍ പവാറിനെയും അറസ്റ്റ് ചെയ്തു.
സീമ പവാറാണ് (20) കൊല്ലപ്പെട്ടത്. ബന്ധുവിന്റെ വിവാഹത്തിനായി പോയതായിരുന്നു ദമ്പതികള്‍. ഹല്‍ദി ചടങ്ങിനിടെ മഞ്ഞള്‍ അമിതമായി പുരട്ടിയെന്ന് പറഞ്ഞ് ഇരുവരും വഴക്കായിരുന്നു. ഇരുവരും ഉറങ്ങാന്‍ കിടന്ന ശേഷം സമീപത്തുണ്ടായിരുന്ന സ്‌ക്രൂഡ്രൈവര്‍ എടുത്ത് ദ്യേഷ്യത്തില്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒമ്പത് മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.