CrimeDeathEditor's ChoiceKerala NewsLatest NewsLocal NewsNationalNews

ഇടിച്ചു വീഴ്ത്തി തലയിലൂടെ ടയർ കയറിയിറങ്ങി, ബഷീറിന് പിറകെ പ്രദീപ്, ആ‌സൂത്രിതമായ കൊല ?.

തിരുവനന്തപുരം/ പ്രമുഖ മാധ്യമപ്രവർത്തകനായിരുന്ന എസ് വി പ്രദീപിന്റെ മരണം അന്വേഷിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. കേരള തലസ്ഥാനത്ത് മാധ്യമ പ്രവർത്തകർ മരണപ്പെടുന്ന സാഹചര്യം ആവർത്തിക്കുകയാണ്. നേരത്തെ സിറാജ് തിരുവന്തപുരം ലേഖകൻ ബഷീർ കൊല്ലപ്പെട്ടിരുന്നു. ലൈഫിമിഷന്റെ കമ്മീഷൻ കൈമാറ്റം നടന്ന രാത്രിയിലായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ചു ബഷീർ കൊല്ലപ്പെടുന്നത്.
പ്രദീപിന്റെ മരണം സംബന്ധിച്ചു അടിമുടി ദുരൂഹതയാണ് ഉള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിന്റ മൂന്നാംഘട്ട പോളിംഗ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആയിരുന്നു അപകടം. ഒരേ ദിശയിൽ നിന്ന് വാഹനം പ്രദീപ് സഞ്ചരിച്ചിരുന്ന ആക്ടിവയും പ്രദീപിനെയും ഇടിച്ചു തെറിപ്പിച്ചു നിർത്താതെ പോവുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീഴുന്ന പ്രദീപിന്റെ തലയിലൂടെ മുൻഭാഗത്തെ ലോറിയുടെ ടയർ കയറിയിറങ്ങി. പ്രദീപ് ഹെൽമെറ്റ് ധരിച്ചിരുന്നു. വാഹനാപകടത്തില്‍ മരണപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിനു ഭീഷണി ഉണ്ടായിരുന്നതായി കുടുംബം. സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രദീപിനു ഭീഷണി ഉണ്ടായിരുന്നതായി അമ്മ വസന്തകുമാരി പറഞ്ഞിട്ടുണ്ട്. വാഹനാപകടത്തില്‍ ദുരൂഹതയുണ്ടെന്നും പ്രദീപിന്റെ കുടുംബം ആരോപിച്ചിട്ടുണ്ട്.

പ്രദീപിന്റെ മരണം സംബന്ധിച്ചു അന്വേഷണം നടത്താൻ കേരളാ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിന്റെ മരണത്തിനിടയാക്കിയ അപകടത്തിന് തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അപകടമുണ്ടാക്കിയെന്ന് കരുതുന്ന ടിപ്പർ ലോറി ദൃശ്യത്തിൽ കാണുന്നുണ്ട്. അപകട ശേഷം ടിപ്പര്‍ വേഗതത്തിൽ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ടിപ്പർ കണ്ടെത്താൻ പ്രത്യേക സംഘം ശ്രമം നടത്തി വരുകയാണ്. എസ്.വി പ്രദീപിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തിന് നിർദേശം നൽകിയെന്ന് ഡി.സി.പി ദിവ്യ ഗോപിനാഥ് പറയുകയുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് 3.15 നും 3.30 നും ഇടയിൽ തിരുവനന്തപുരത്ത് നിന്ന് പള്ളിച്ചലിലേക്ക് പ്രദീപ് പോകുമ്പോഴായിരുന്നു ആസൂത്രിതമെന്ന് സംശയിക്കുന്ന അപകടം ഉണ്ടായിരിക്കുന്നത്.

സ്കൂട്ടറിൽ വാഹനം തട്ടിയതോടെ പ്രദീപ് റോഡിന് നടുവിലേക്ക് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോൾ മരണം സംഭവിച്ചിരുന്നു. ഇടിച്ച വാഹനം ഏതെന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും ദിവ്യ ഗോപിനാഥ് അറിയിച്ചു. പ്രദീപിനെ ഇടിച്ചു തെറിപ്പിച്ച വാഹനം കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്. ഇത് സംബന്ധിച്ചു ചില സി സി ടി വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം കാരയ്ക്കാമണ്ഡപം സിഗ്നലിന് സമീപത്ത് വെച്ചാണ് പ്രദീപ് സഞ്ചരിച്ച സ്കൂട്ടറിനെ മറ്റൊരു വാഹനം ഇടിച്ച് തെറിപ്പിക്കുന്നത്. ഇടിച്ചു തെറിപ്പിച്ച വാഹനം നിർത്താതെ പോയി. ഈ ഭാഗത്ത് സി സി ടി വി ഇല്ല എന്നതാണ് ദുരൂഹത ഉണ്ടാക്കുന്നത്. സി സി ടി വി ഇല്ല എന്നറിഞ്ഞുകൊണ്ടു തന്നെ ഇവിടെ വെച്ച് ആസൂത്രിതമായി ഒരു മാധ്യമ പ്രവർത്തകനെ തുടച്ചു നീക്കിയിരിക്കുകയാണെന്നാണ് മാധ്യമ ലോകം ഒന്നടങ്കം സംശയി ക്കുന്നത്. പിണറായി സർക്കാരിനെതിരെ നിരവധി വെളിപ്പെടുത്തലു കൾ നടത്തിയ മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരണപ്പെട്ട സംഭവം ദുരൂഹത ഉണ്ടാക്കിയി രിക്കുകയാണ്. എസ്.വി പ്രദീപിനെ ഇടിച്ച ശേഷം പട്ടാപകൽ വഹനം നിർത്താതെ പോയതിലാണ്‌ ദുരൂഹത. പ്രദീപിന്റെ ഇരുചക്ര വാഹനം ഇടിയുടെ ആഘാതത്തിൽ തെറിച്ച് പോയി. വാഹനാക ടത്തിൽ മരിച്ച എസ് വി പ്രദീപിന് ഭീഷണി ഉണ്ടായിരുന്നെന്ന് കുടുംബം പറയുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രദീപിന് ഭീഷണി ഉണ്ടായിരുന്നെന്നാണ് പ്രദീപിന്റെ അമ്മ വസന്തകുമാരിയും പ്രദീപിന്റെ സഹോരിയും മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളത്. തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെ ട്ടെന്ന് പ്രദീപ് ഒരിക്കൽ പറഞ്ഞിരുന്നതായും കുടുംബം പറഞ്ഞിട്ടുണ്ട്. മനോരമ, ജയ് ഹിന്ദ്, ന്യൂസ് 18, കൈരളി പീപ്പിൾ, മംഗളം, കർമ്മ ന്യൂസ് എന്നീ ചാനലുകളിൽ പ്രദീപ് പ്രവർത്തിച്ചിരുന്നു.
എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം കേന്ദ്രമന്ത്രി വി. മുരളീധരന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനം ഉയര്‍ത്തിയിട്ടുള്ള മാദ്ധ്യമ പ്രവര്‍ത്തകനാണ് എസ് വി പ്രദീപ്. ദുരൂഹ മരണം സംബന്ധിച്ച്‌ സമഗ്ര അന്വേഷണം ആവശ്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button