keralaKerala NewsLatest NewsUncategorized
തണ്ടപ്പേരിനായി വില്ലേജിൽ 6 മാസം കയറിയിറങ്ങിയിട്ടും കിട്ടിയില്ല, അട്ടപ്പാടിയിൽ കർഷകൻ ആത്മഹത്യ ചെയ്തു

അട്ടപ്പാടിയിൽ കർഷകൻ ആത്മഹത്യ ചെയ്തു. കാവുണ്ടിക്കൽ ഇരട്ടകുളം സ്വദേശിയായ കൃഷ്ണസ്വാമി (52)യെയാണ് കൃഷിയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വില്ലേജിൽ നിന്ന് തണ്ടപ്പേര് ലഭിക്കാത്തതോടെയാണ് ജീവൻൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ ആറു മാസമായി തണ്ടപ്പേരിനായി ഓഫീസിൽ നിരന്തരം കയറി ഇറങ്ങുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.
അതേസമയം, സംഭവത്തിൽ അനാവശ്യമായ കാലതാമസമൊന്നും ഉണ്ടായിട്ടില്ലെന്നും, സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും റവന്യൂ വകുപ്പ് വ്യക്തമാക്കി.
Tag: After going back and forth in the village for 6 months to find Thandapper, a farmer committed suicide in Attappadi