ശിവാജി ഗണേശന്‍, രജനികാന്ത്, എന്നിവർക്ക് പിറകെ ധനുഷ്, തമിഴിൽ കര്‍ണ്ണനായി വേഷമിടുന്നു.

ചലച്ചിത്ര രംഗത്ത് ഒരിക്കലും മടുക്കാത്ത കഥാപത്രമാണ് കര്‍ണ്ണന്‍. തെന്നിന്ത്യന്‍ സംവിധായകനായ മാരി സെല്‍വരാജ് ആണ് വീണ്ടുമൊരു കര്‍ണ്ണ ന് ഊടും പാവും ഒരുക്കുന്നത്. ശിവാജി ഗണേശന്‍, രജനികാന്ത്, എന്നിവർക്ക് ശേഷം തമിഴിൽ ധനുഷ് ആണ് കർണ്ണന്റെ വേഷമിടുന്നത്.
മാരി സെല്‍വരാജിന്റെ പുതിയ ചിത്രത്തിന്റെ പേരും കര്‍ണ്ണന്‍ എന്നു തന്നെയാണ്. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. ചിത്രത്തിന്റെ കഥയെപ്പറ്റിയും പശ്ചാത്തലത്തെപ്പറ്റിയും യാതൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ സമകാലിക പശ്ചാത്തലത്തില്‍ കര്‍ണ്ണന്‍ എന്ന കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകള്‍ കൂടി ഉള്‍ക്കൊള്ളുന്ന ചിത്രമായിരിക്കും ധനുഷ് നായകനാകുന്ന കർണ്ണൻ.
വെള്ളിത്തിരയില്‍ ഇതിനു മുമ്പും കര്‍ണ്ണന്റെ ജീവിതം പ്രമേയമായിട്ടുണ്ട്. 1964 ല്‍ പുറത്തിറങ്ങിയ മഹാഭാരതം എന്ന തമിഴ് ചിത്രത്തില്‍ കര്‍ണ്ണനായി എത്തിയത് ശിവാജി ഗണേശന്‍ ആണ് കർണ്ണനായി വേഷമിട്ടത്. ശിവാജിയുടെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായിരുന്നു കര്‍ണ്ണന്‍. കര്‍ണ്ണന്റെ കാഴ്ചപ്പാടില്‍ മഹാഭാരതം എന്നതായിരുന്നു ചിത്രം. പിന്നീട് ആധുനിക പശ്ചാത്തലത്തില്‍ കര്‍ണ്ണനെ ഒരുക്കിയത് തെന്നിന്ത്യന്‍ ദളപതി രജനി കാന്ത് ആയിരുന്നു. 1991 ല്‍ മണിരത്‌നം സംവിധാനം ചെയ്ത ദളപതി എന്ന സിനിമ മഹാഭാരത പശ്ചാത്തലത്തില്‍ കര്‍ണ്ണന്‍ എന്ന കഥാപാത്രത്തെ വീണ്ടും വെള്ളിത്തിരയിലെത്തിക്കുകയായിരുന്നു. സമകാലിക പശ്ചാത്തലത്തില്‍ കര്‍ണ്ണന്‍ ഇപ്പോള്‍ വീണ്ടും എത്തുകയാണ്. രജനികാന്തിനും, ശിവാജി ഗണേശനും ശേഷമുള്ള ധനുഷിന്റെ കര്‍ണ്ണനു വേണ്ടി ആരാധകര്‍ കാത്തിരിക്കുകയാണ്. മാരി സെല്‍വ രാജ് സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രമെന്നതിനാൽ ധനുഷ് ആരാധകര്‍ കർണ്ണനിൽ ഏറെ പ്രതീക്ഷകളാണ് വച്ചുപുലർത്തുന്നത്.