GulfLatest NewsNews

വീണ്ടും കുവൈറ്റ് ബാങ്കിനെ പറ്റിച്ച് മലയാളികൾ; മലയാളികൾ ഉൾപ്പെടെ 806 പേർ 210 കോടിയോളം രൂപയുമായി ലോണെടുത്ത് മുങ്ങി

പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 13 കേസുകൾ രജിസ്റ്റർ ചെയ്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്

മലയാളികൾ വീണ്ടും കുവൈറ്റ് ബാങ്കിനെ പറ്റിച്ചതായി പരാതി. കുവൈറ്റിലെ അൽ അഹ്ലി ബാങ്ക് (AL AHLI BANK OF KUWAIT) ആണ് പരാതിയുമായി രംഗത്ത് എത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 13 കേസുകൾ രജിസ്റ്റർ ചെയ്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കുവൈറ്റിലെ അൽ അഹ് ലി ബാങ്ക് സംസ്ഥാന ‍ഡിജിപിക്ക് നൽകിയ പരാതിയിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മലയാളികൾ ഉൾപ്പെടെ 806 പേർ 210 കോടിയോളം രൂപയുമായി ലോണെടുത്ത് മുങ്ങിയെന്നാണ് ആരോപണം. എന്നാൽ കൊവിഡിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലാണ് കുവൈറ്റ് വിടേണ്ടിവന്നതെന്നാണ് ലോണെടുത്തവർ നൽകുന്ന വിശദീകരണം. മലയാളികൾ കൂട്ടത്തോടെ ഗൾഫ് ബാങ്ക് ഓഫ് കുവൈറ്റിനെ പറ്റിച്ചെന്ന പരാതികൾക്കിടെയാണ് അൽ അഹ്ലി ബാങ്കും സമാന പരാതിയുമായി സംസ്ഥാന ഡിജിപിയുടെ അടുത്തെത്തിയത്. ബാങ്കിന്‍റെ സിഒഒ മുഹമ്മദ് അൽ ഖട്ടൻ നൽകിയ പരാതിയിലാണ് കോട്ടയത്തും എറണാകുളത്തുമുളള 12 പേർക്കെതിരെ കേസെടുത്തത്.

2020–23 കാലഘട്ടത്തിൽ കുവൈറ്റിൽ ജോലിക്കെത്തിയ ഇവർ 10 കോടി 33 ലക്ഷം രൂപ ലോണെടുത്ത് മുങ്ങിയെന്നാണ് ആരോപണം. തുടർന്നാണ് കോട്ടയത്തെയും എറണാകുളത്തെയും വിവിധ പൊലീസ് സ്റ്റേഷനുകളിലായി സാമ്പത്തിക തട്ടിപ്പിനും വ‌ഞ്ചനയ്ക്കും ഗൂഡാലോചന്ക്കും കേസെടുത്തത്. ബാങ്കിനെ കബളിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ലോണെടുത്ത് മുങ്ങിയെന്നാണ് പരാതി. സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ പലരും പിന്നീട് അമേരിക്കയിലേക്കും ഓസ്ട്രേലിയയിലേക്കും അടക്കം കുടിയേറി.


എന്നാൽ കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിലാണ് പലർക്കും രാജ്യം വിടേണ്ടിവന്നതെന്നാണ് കേസിൽ പ്രതികളായവരും കുടുംബാംഗങ്ങളും പറയുന്നത്. നഴ്സിങ് ജോലിയ്ക്കിടെ പലരും ബിസിനസ് സംരംഭങ്ങളും തുടങ്ങിയിരുന്നു. ഗൾഫ് ബാങ്ക് ഓഫ് കുവൈറ്റ് നൽകിയ പരാതിയിൽ സംസ്ഥാനത്തെ നൂറുകണക്കിനാളുകൾക്കെതിരെ ക്രൈംബ്രാഞ്ച അന്വേഷണം തുടരുന്നതിനിടെയാണ് അൽ അഹ് ലി ബാങ്ക് കൂടി സമാന പരാതിയുമായി എത്തിയിരിക്കുന്നത്.ഇന്ത്യന്‍ നിയമവ്യവസ്ഥ പ്രകാരം, വിദേശത്ത് സാമ്പത്തികമായോ അല്ലാതെയോ എന്തെങ്കിലും കുറ്റകൃത്യം ചെയ്യുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ ഇന്ത്യയിലും നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. വിദേശ ബാങ്കുകളില്‍ നിന്നു വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത ഇത്തരം വ്യക്തികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കേരള ഹൈക്കോടതി നിരസിച്ചിരുന്നു. എഫ്ഐആറുകള്‍ പ്രകാരം, കുടിശ്ശിക വരുത്തിയവരില്‍ പലരും ബാങ്കിന് ഒരു കോടിയിലധികം ഇന്ത്യന്‍ രൂപ നല്‍കാനുണ്ട്. കടങ്ങള്‍ തിരിച്ചടയ്ക്കാതെ കുവൈറ്റ് വിട്ട നൂറുകണക്കിന് ഇന്ത്യക്കാരില്‍ ഭൂരിഭാഗവും കേരളീയരാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന അവരില്‍ പലരും ഇപ്പോള്‍ അയര്‍ലന്‍ഡ്, യു.കെ, അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലാണു താമസം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെ, കുവൈറ്റ് ബാങ്കുകള്‍ കേരളീയര്‍ക്കുള്ള വായ്പാ നയങ്ങള്‍ പുനര്‍നിര്‍ണയിക്കാന്‍ തുടങ്ങിയിട്ടുണ്ട്.പ്രവാസി വായ്പ്പാ തട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് ഈ വര്‍ഷം മെയ് മാസത്തില്‍ കുവൈറ്റിലെ ഗള്‍ഫ് ബാങ്കിന് അനുകൂലമായി ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു. കേരളത്തില്‍ ഫയല്‍ ചെയ്തിട്ടുള്ള അത്തരം കേസുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറാന്‍ ഉത്തരവ് വേണമെന്നതായിരുന്നു ഹര്‍ജിയിലെ ആവശ്യം. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ‘മെറിറ്റ് ഇല്ലാത്തത്’ എന്ന നിരീക്ഷണത്തോടെയാണ് കോടതി തള്ളിയത്. ഈ കേസുകളിലെ പ്രതികളില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നും അവരില്‍ പലരും ആരോഗ്യ സംരക്ഷണ മേഖലയില്‍ ജോലി ചെയ്യുന്നവരാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Again about the Kuwait Bank; including Malayalis, 806 people took loans amounting to about 210 crores and disappeared.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button