Editor's ChoiceKerala NewsLatest NewsNews
കാർഷിക നിയമം നടപ്പാക്കില്ല, സ്വർക്കാർ സുപ്രീം കോടതിയെ സമീപിക്കും.

തൃശൂർ / വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും. തൃശൂർ പ്രസ്ക്ലബിൽ കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ ആണ് ഇക്കാര്യം പറഞ്ഞത്. നിയമം ഒരു കാരണവശാലും കേരളത്തിൽ നടപ്പാക്കില്ല. 3 നിയമങ്ങൾക്കെതി രെയും സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യാൻ അഡ്വക്കറ്റ് ജനറലിനു സർക്കാർ നിർദേശം നല്കിയിട്ടുണസ് മന്ത്രി പറഞ്ഞു.
കേന്ദ്ര നിയമങ്ങൾക്കെതിരെ രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാ നങ്ങൾ ഇതിനകം സുപ്രീംകോടതിയെ സമീപിച്ചിരി ക്കുകയാണ്. കോടതിയിൽ ഇപ്പോൾ നിലവിലുള്ള കേസിൽ കേരള സർക്കാർ കക്ഷി ചേരേണ്ടതുണ്ടോ, പുതുതായി ഹർജി ഫയൽ ചെയ്യണോ എന്നിവ ആലോചിച്ചു വരുകയാണ്. ഇക്കാര്യത്തിൽ നിയമോപദേശം അറിയിക്കാൻ അഡ്വക്കറ്റ് ജനറലിനോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ നയപരമായ തീരുമാനമെടുക്കാൻ കൃഷി വകുപ്പ്, മുഖ്യമന്ത്രി പിണറായി വിജയന് ഫയൽ കൈമാറിയിരിക്കുകയാണ്.