ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6.8 കോടിയിലേക്ക്.

ന്യൂയോർക്ക് / ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6.8 കോടിയിലേക്ക്. അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് ഏറ്റവും ഒടുവിൽ റിപ്പോർട്ട്ചെയ്യപ്പെട്ടത്. ലോകത്ത് ഇതിനകം 15,41,330 പേർ വൈറസ് ബാധമൂലം മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി അറുപത്തിയഞ്ച് ലക്ഷമായി. രോഗികളുടെ എണ്ണത്തിൽ അമേരിക്ക, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇപ്പോഴും ഉള്ളത്.
അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നര കോടി കവി ഞ്ഞു. 1,67,638 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരി ക്കുന്ന ത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,51,53,306 ആയി. 2,88,886 പേർ മരണപെട്ടു. 88 ലക്ഷം പേർ മാത്രമാണ് രോഗമുക്തി നേടിയത്. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 97 ലക്ഷത്തോട ടുത്തിരിക്കുകയാണ്. മരണം 1.40 ലക്ഷം കവിഞ്ഞു. ആകെ രോഗമു ക്തരുടെ എണ്ണം 91 ലക്ഷമായി. രോഗമുക്തി നിരക്ക് 94.37 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ എണ്ണം 4.03 ലക്ഷമായി കുറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ബ്രസീ ലിൽ 66 ലക്ഷത്തിലധികം പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീ കരിച്ചത്.1,76,962 പേർ ഇതിനകം മരണപെട്ടു. അമ്പത്തിയേഴ് ലക്ഷത്തി ലധികം പേർ രോഗമുക്തരായി. രോഗബാധിതരുടെ എണ്ണ ത്തിൽ നാലാം സ്ഥാനത്ത് ഉള്ള റഷ്യയിൽ 24 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.