തിരികെ പോകാൻ കഴിയാത്ത പ്രവാസികൾക്ക് 50 കോടി രൂപ വിതരണം ചെയ്തു.

ലോക്ക് ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാത്ത പ്രവാസികൾക്ക് സർക്കാർ പ്രഖ്യാപിച്ച 5000 രൂപ ധനസഹായം ഒരു ലക്ഷം പേർക്കായി 50 കോടി രൂപ വിതരണം ചെയ്തതായി സർക്കാർ പത്രക്കുറിപ്പ്. ജനുവരി ഒന്നിനു ശേഷം ലീവിന് നാട്ടിലെത്തുകയും ലോക്ക് ഡൗൺ പ്രഖ്യാപിച്ച തീയതിക്കകം തിരികെ പോകാൻ കഴിയാതെ വരികയും ചെയ്തവർക്കാണ് സഹായം പ്രഖ്യാപിച്ചിരുന്നത്.
മതിയായ രേഖകൾ സമർപ്പിക്കാത്ത അപേക്ഷകർക്ക് വീണ്ടും അപേക്ഷിക്കാൻ www.norkaroots.org എന്ന വെബ്സൈറ്റിൽ കയറി covid support എന്ന ലിങ്കില്‍ ക്ലിക് ചെയ്തു തിരുത്തലുകൾ വരുത്തുക എന്ന ഒപ്ഷനിൽ പോയി അനുബന്ധ രേഖകള്‍ ഒക്ടോബർ 23-നകം സമർപ്പിക്കാം. എൻ. ആർ. ഐ അക്കൗണ്ട് സമർപ്പിച്ചവർക്ക് തുക കൈമാറിയിട്ടില്ല. ഇത്തരം അപേക്ഷകരെ നോർക്കാ- റൂട്ട്സിൽ നിന്നും ബന്ധപ്പെടുന്ന മുറയ്ക്ക് സേവിംങ്സ് ബാങ്ക് അക്കൗണ്ട് നമ്പർ നൽകണം. മതിയായ രേഖകൾ സമർപ്പിക്കുന്ന മുറയ്ക് ബാക്കിയുളളവർക്ക് സഹായധനം അനുവദിക്കുമെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു.