എഐ ക്യാമറ അഴിമതി ആരോപണം; പ്രതിപക്ഷം നൽകിയ പൊതു താൽപര്യ ഹർജി ഹൈക്കോടതി തള്ളി
എഐ ക്യാമറ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന് ഹൈക്കോടതിയിൽ തിരിച്ചടി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചേർന്ന് നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തേണ്ട സാഹചര്യം ഇല്ലെന്നതാണ് വിധി.
സേഫ് കേരള പ്രോജക്റ്റിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിച്ച എഐ ക്യാമറ പദ്ധതിയിൽ 132 കോടി രൂപയുടെ അഴിമതി നടന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാക്കളുടെ ആരോപണം. ടെൻഡർ നടപടികൾ പാലിക്കാതെ തന്നെ കരാർ എസ്ആർഐടിക്ക് നൽകിയെന്നാണ് അവർ ആരോപിച്ചത്. എന്നാൽ, ആരോപണങ്ങൾ തെളിയിക്കാൻ മതിയായ രേഖകൾ ഹർജിക്കാർ സമർപ്പിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.
സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് ടെൻഡർ പൂർത്തിയാക്കിയതെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പ്രതിപക്ഷ നേതാക്കളുടെ ഹർജി തള്ളിയത്.
Tag: AI camera corruption allegations; High Court dismisses public interest litigation filed by opposition