CrimeKerala NewsLatest NewsLaw,NationalNewsPolitics

ഒടുവില്‍ ബിനീഷിന് ജാമ്യം

ബംഗളൂരു: ഒരു വര്‍ഷം പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞ ബിനീഷ് കോടിയേരിക്ക് ജാമ്യം. ലഹരി ഇടപാടിലെ കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ലഹരി ഇടപാടില്‍ എന്‍സിബി പ്രതി ചേര്‍ക്കാത്തതിനാല്‍ ജാമ്യം നല്‍കണമെന്നാണ് ബിനീഷിന്റെ അഭിഭാഷകന്‍ വാദിച്ചു. ജാമ്യം അനുവദിക്കരുതെന്ന് എന്‍സിബിക്ക് വേണ്ടി ഗുരു കൃഷ്ണകുമാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയാണെന്ന് ജസ്റ്റിസ് എം.ജി. ഉമ ഉത്തരവിട്ടു.

ബിനീഷിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന അഞ്ചു കോടിയോളം രൂപയുടെ ഉറവിടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ അവതരിപ്പിച്ചിരുന്നു. അക്കൗണ്ടിലുള്ള മുഴുവന്‍ പണവും പച്ചക്കറി, മത്സ്യ വ്യാപാരങ്ങളിലൂടെ ലഭ്യമായതാണെന്നും ഈ പണം അനൂപ് മുഹമ്മദ് നല്‍കിയതല്ലെന്നും ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ നാലിന് ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ ഇഡി നടത്തിയ പരിശോധന നിയമവിരുദ്ധമാണെന്നും ഇതുവരെ ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇഡി കണ്ടുകെട്ടിയിട്ടില്ലെന്നും അഭിഭാഷകന്‍ വാദിച്ചിരുന്നു.

ഈ വാദങ്ങളെ ന്യായീകരിക്കുന്ന കോടതി ഉത്തരവുകളുടെ പകര്‍പ്പുകളും അഭിഭാഷകന്‍ ഹാജരാക്കി. കൂടാതെ ബംഗളൂരു ലഹരിമരുന്ന് ഇടപാട് കേസുമായി ബന്ധപ്പെട്ട് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ബിനീഷിനെ പ്രതി ചേര്‍ത്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 29നാണ് ബിനീഷ് അറസ്റ്റിലായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button