രാമായണത്തെ അപമാനിച്ച് എയിംസ് വിദ്യാര്‍ഥികള്‍
ഡല്‍ഹി: ഇന്ത്യയുടെ ഇതിഹാസമായ രാമായണത്തെ അപമാനിച്ച് എയിംസിലെ ഒരു സംഘം വിദ്യാര്‍ഥികള്‍. അണ് അക്കാഡമി വ്ളോഗിനുവേണ്ടി തയ്യാറാക്കി നാടകത്തിലൂടെയാണ് ഡല്‍ഹി എയിംസിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ രാമായണത്തെ അപമാനിച്ചത്. രാമായണ കഥകളെ പാരഡി രൂപത്തില്‍ അവതരിപ്പിച്ചായിരുന്നു നാടകം തയ്യാറാക്കിയത്. ഇതിലുടനീളം രാമായണകഥയെയും അവര്‍ അവഹേളിക്കുന്നുണ്ട്.
പല രംഗങ്ങളും ബോളിവുഡ് ഗാനങ്ങളുടെ അകമ്പടിയോടെ അവതരിപ്പിച്ച വിദ്യാര്‍ഥികള്‍ യഥാര്‍ഥ സംഭാഷണത്തിനുപകരം അശ്ലീല സംഭാഷണങ്ങളാണ് ഉള്‍പ്പെടുത്തിയത്. ശ്രീരാമനും ശൂര്‍പ്പണഖയും തമ്മിലുള്ള സംഭാഷണമാണ് മോശമായി ചിത്രീകരിച്ചിരിക്കുന്നത്. കാമം തോന്നുണ്ടെങ്കില്‍ തന്റെ അനുജന് ലക്ഷ്മണനെ സമീപിക്കൂവെന്ന് നാടകത്തിലെ ശ്രീരാമ കഥാപാത്രം അവതരിപ്പിച്ചയാള്‍ പറയുന്നു.
ശൂര്‍പ്പണഖ ലക്ഷ്മണന്റെ അടുത്തു പോകുമ്പോള്‍ ബോളിവുഡ് ഗാനമാണ് പശ്ചാത്തലമായി കേള്‍പ്പിക്കുന്നത്. ഇതിന് സമാനമായ രംഗങ്ങള്‍ നാടകത്തിന്റെ പലഭാഗങ്ങളിലും ഉണ്ട്. അണ് അക്കാഡമിക്കായി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നാടകത്തിന്റെ ദൃശ്യങ്ങള്‍ ചില വിദ്യാര്‍ഥികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. രാമായണ കഥയെ അപമാനിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ആളുകളില്‍ നിന്നും ഉയരുന്നുണ്ട്. ഈ നാടകം അവതരിപ്പിച്ചവര്ക്കെതിരെയും അണ് അക്കാഡമിക്കെതിരെയും ക്രിമിനല്‍ കേസ് നല്‍കുമെന്ന് ബിജെപി നേതാവ് ഗൗരവ് ഗോയല്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്കുന്ന പ്ലാറ്റ്ഫോമാണ് അണ് അക്കാഡമി.