ഈ വ്യാപനത്തെ കൈകാര്യം ചെയ്യാന്‍ ലോകത്തെ ഒരു ആരോഗ്യസംവിധാനത്തിനും കഴിയില്ല ; കടുത്ത ലോക്ഡൗണ്‍ ആവശ്യമാണെന്ന് എയിംസ് മേധാവി
ന്യൂഡല്‍ഹി : കൊറോണ രണ്ടാം തരംഗത്തെ അതിജീവിക്കാന്‍ കടുത്ത ലോക്ഡൗണ്‍ ആവശ്യമാണെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. ഇത്തരമൊരു വ്യാപനത്തെ കൈകാര്യം ചെയ്യാന്‍ ലോകത്തെ ഒരു ആരോഗ്യ സംവിധാനത്തിനും കഴിയില്ല. കടുത്ത നിയന്ത്രണങ്ങളോ ലോക്ഡൗണോ ആണ് പരിഹാരം.രോഗബാധിതരാകുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.
ഇന്ത്യയുടെ ആരോഗ്യ മേഖല അതിന്‍റെ പരമാവധിയിലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി 10 ല്‍ കൂടിയ മേഖലകളില്‍, കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ രീതിയില്‍ കടുത്ത ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം . ചില സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന രാത്രികാല കര്‍ഫ്യൂ, വാരാന്ത്യ ലോക്ഡൗണ്‍ തുടങ്ങിയവ ഫലപ്രദമല്ലെന്നാണ് തെളിയുന്നത്.
ഇപ്പോള്‍ കൊറോണ വരുന്നതിനു മുന്‍പ് നമ്മള്‍ ആത്മവിശ്വാസത്തിലായിരുന്നു. വാക്സിനുകള്‍ വരുന്നു, രോഗബാധിതരുടെ എണ്ണം കുറയുന്നു. കൊറോണ ഇനിയൊരു പ്രശ്നമാകില്ലെന്ന് എല്ലാവരും കരുതി.മാനദണ്ഡങ്ങള്‍ പലരും മറന്നു -അദ്ദേഹം പറഞ്ഞു.
ആദ്യ കൊറോണ തരംഗത്തില്‍ ഉയര്‍ച്ച മന്ദഗതിയിലായിരുന്നു, പക്ഷേ രണ്ടാമത്തെ തരംഗത്തില്‍ ഇത് ഒരു റോക്കറ്റ് പോലെയാണ്. അതുകൊണ്ടാണ് ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും അപര്യാപ്തമാകുന്നത് . ഈ വര്‍ധന മന്ദഗതിയിലായിരുന്നുവെങ്കില്‍, ഞങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു. കേസുകള്‍ വര്‍ദ്ധിച്ചതാണ് മരുന്നുകള്‍ക്കും , ഓക്സിജനും ക്ഷാമം സൃഷ്ടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
പല രോഗികളും ആശുപത്രിയില്‍ പോകാതെ വീടിനുള്ളില്‍ തന്നെ മരുന്ന് കഴിച്ച് വിശ്രമിക്കാനാണ് ശ്രമിക്കുന്നത് . അവസ്ഥ മോശമാകുമ്ബോഴാണ് പലരും ആശുപത്രിയിലെത്തുന്നത് .അതും മരണനിരക്ക് വര്‍ധിപ്പിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു