കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; കൂപ്പുകുത്തി, പൈലറ്റ് മരിച്ചു, നിരവധി യാത്രക്കാർക്ക് പരുക്ക്.

ദുബൈയില്‍ നിന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനം കനത്ത മഴയെ തുടർന്ന് റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍പെട്ടു. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ആണ് റൺവേയിൽ നിന്ന് തെന്നിമാറി അപകടം ഉണ്ടായത്. വിമാനാപകടത്തിൽ പൈലറ്റ് മരണപെട്ടതായും, സഹപൈലറ്റിന് ഗുരുതര പരിക്കുണ്ടെന്നുമാണ് ആദ്യ റിപ്പോർട്ടിൽ പറയുന്നത്.വിമാനത്തിൽ 177 യാത്രക്കാർ ഉണ്ടായിരുന്നു. പരിക്കേറ്റവരിലധികവും ബിസിനസ്സ് ക്ലാസ്സ് യാത്രക്കാർ ആണ്.
നിരവധി യാത്രക്കാർക്ക് പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ കൊണ്ടോട്ടി ആശുപത്രിയിലേക്കും, കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റിക്കൊണ്ടിരിക്കുകയാണ്.

പറന്നിറങ്ങുമ്പോള്‍ റണ്‍വേയുടെ അവസാന ഭാഗത്ത് നിന്ന് തെന്നിമാറി റണ്‍വേയില്‍ പുറത്തേക്ക് പോവുകയായിരുന്നു. പാലക്കപ്പറമ്പ് ഭാഗത്തേക്കാണ് വിമാനം തെന്നി മാറിയത്. വിമാനത്തില്‍ നിന്ന് പുക ഉയരുന്നു കൊണ്ടിരിക്കുകയാണ്. നിരവധി പേർക്ക് പരിക്കേറ്റതായാണ് പുറത്തു വന്ന റിപ്പോർട്ടുകൾ പറയുന്നത്. രക്ഷാ പ്രവര്‍ത്തനം നടക്കുകയാണ്. ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനമാണ് പകടത്തിൽപെട്ടത്. ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ മുഴുവൻ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് മാറുകയായിരുന്നു. വിമാനത്തിൻ്റെ മുൻഭാഗം കൂപ്പുകുത്തുകയായിരുന്നു. അപകട സ്ഥലത്തേക്ക് കൂടുതൽ ആംബുലൻസുകൾ എത്തിച്ചുകൊണ്ടിരിക്കുന്നു. വിമാനം റൺവേയിലൂടെ അമിത വേഗത്തിലാണ് സഞ്ചരിച്ചതെന്നും വിവരമുണ്ട്.