
ന്യൂഡൽഹി • എയർ ഇന്ത്യ തങ്ങളുടെ എല്ലാ ബോയിങ് 787 വിമാനങ്ങളിലെയും ഫ്യുവൽ കൺ ട്രോൾ സ്വിച്ച് പരിശോധിച്ച് തകരാറില്ലെന്ന് ഉറപ്പാക്കി.അഹമ്മദാബാദ് വിമാനാപക ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിനു പിന്നാലെയാണ് ബോയിങ് വിമാനങ്ങളിലെ ‘ഫ്യുവൽ കൺട്രോൾ സ്വിച്ചു’കൾ പരി ശോധിക്കാൻ രാജ്യത്തെ വിമാനക്കമ്പനികളോട് വ്യോമ, യാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) ഉത്തരവിട്ടിരുന്നത് .അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനം പറന്നുയർന്ന് വെറും 3 സെക്കൻഡിനുള്ളിൽ, എൻജിനിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്ന ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ ഓഫ് ആയതായി എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) റിപ്പോർട്ടിലുണ്ടായിരുന്നു.ഇതിനെ തുടർന്നായിരുന്നു പരിശോധനകളും .
Air India has no failures. All fuel control switches have been inspected.