Latest NewsNationalNews

രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഇനി പ്രത്യേക വിമാനം ; എയര്‍ ഇന്ത്യ വണ്‍ ഇന്നെത്തും

ന്യൂഡല്‍ഹി : രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കും സഞ്ചരിക്കാനായി പ്രത്യേകമായി നിര്‍മ്മിച്ചതാണ് എയര്‍ ഇന്ത്യ വണ്‍ എന്നപേരിലുള്ള വിമാനം. ബോയിങ് വിമാനം ബി 777 വിഭാഗത്തില്‍പ്പെട്ടതാണ് എയര്‍ ഇന്ത്യ വണ്‍. ഈ ബോയിങ് വിമാനം യുഎസ്സില്‍ നിന്ന് ഇന്ന് ഇന്ത്യയിലെത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

വിവിഐപികളുടെ യാത്രയ്ക്കായി പ്രത്യേകമായി നിര്‍മ്മിച്ച മറ്റൊരു ബി 777 വിമാനവും തയ്യാറായിട്ടുണ്ട്. ഇത് ഇന്ത്യയിലെത്തിക്കുന്ന തീയതി പിന്നീടറിയിക്കും. വിമാന നിര്‍മാതാക്കളായ ബോയിങ് ഓഗസ്റ്റില്‍ വിമാനം എയര്‍ ഇന്ത്യയ്ക്ക് എത്തിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ഇത് വൈകുകയായിരുന്നു. ഓഗസ്റ്റ് ആദ്യ പകുതിയിലാണ് വിമാനം ഏറ്റുവാങ്ങുന്നതിനായി എയര്‍ ഇന്ത്യയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യുഎസിലെത്തിയിരുന്നത്.

നിലവില്‍ ബി 747 വിമാനത്തിലാണ് പ്രധാന മന്ത്രിയും രാഷ്ട്രപതിയുമടക്കമുള്ളവര്‍ സഞ്ചരിക്കുന്നത്. ഇവര്‍ സഞ്ചരിക്കാത്ത സന്ദര്‍ഭങ്ങളില്‍ മറ്റ് വാണിജ്യാവശ്യങ്ങള്‍ക്കും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ബി 777 മറ്റ് വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ല. വിവിഐപി യാത്രയ്ക്ക് മാത്രമായി നീക്കിവച്ചിരിക്കുന്ന ഈ രണ്ട് വിമാനങ്ങളുടെയും വിതരണം ജൂലൈ മാസത്തോടെ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button