അപകടത്തെ തുടർന്ന് നിർത്തിവച്ച അന്താരാഷ്ട്ര വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ. ആഗസ്റ്റ് 1 മുതൽ സർവീസുകൾ ഭാഗികമായി പുനസ്ഥാപിക്കുകയും, ഒക്‌ടോബർ 1 മുതൽ പൂര്‍ണ സേവനം പുനരാരംഭിക്കുകയും ചെയ്യും. AI 171 അപകടത്തിന് പിന്നാലെ മുൻകരുതൽ പരിശോധനകളുടെ ഭാഗമായും വ്യോമപാതകളിൽ നേരിട്ട് പ്രശ്നങ്ങൾ കാരണവുമായിരുന്നു സർവീസുകൾ നിർത്തി വച്ചിരുന്നു.
അപകടത്തിനു ശേഷം മുൻകരുതൽ പരിശോധനകളുടെയും വ്യോമപാതയിലുള്ള സാങ്കേതിക പ്രശ്നങ്ങളുടെയും അടിസ്ഥാനത്തിലാണ് സർവീസുകൾ താൽക്കാലികമായി നിർത്തിയത്. ബോയിംഗ് 787 മോഡലിലുള്ള എല്ലാ വിമാനങ്ങളിലും അധിക സുരക്ഷാ പരിശോധനകൾ നടപ്പാക്കിയതായും, ഇതിന്റെ ഭാഗമായി സർവീസുകൾ കുറച്ചിരുന്നതായും ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ വ്യക്തമാക്കി.
വിമാനയാത്രികരുടെ സുരക്ഷയ്ക്ക് ഇനി മുതൽ കൂടുതൽ മുൻഗണന നൽകുകയാണെന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. യാത്രാ സംവിധാനങ്ങൾ സാധാരണ നിലയിലാകുന്നതിനായി അത്യുത്തരവാദിത്വത്തോടെ പ്രവർത്തിക്കുമെന്ന് എയർ ഇന്ത്യ ഉറപ്പു നൽകി.
Tag: Air India to resume international flights starts from August 1