Kerala NewsLatest News
ഐഷ സുൽത്താനക്കെതിരായ കേസ്: ലക്ഷദ്വീപ് ബിജെപിയിൽ നിന്ന് കൂടുതൽപേർ രാജിക്കൊരുങ്ങുന്നു
കവരത്തി: ഐഷ സുൽത്താനക്കെതിരായ കേസിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബിജെപിയിൽ നിന്ന് കൂടുതൽപേർ രാജിക്കൊരുങ്ങുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറും മുൻ സംസ്ഥാന പ്രസിഡൻറും ഉൾപ്പെടെ ചെത്ത്ലാത്ത് ദ്വീപിലെ പതിനഞ്ചോളം ബിജെപി നേതാക്കളാണ് രാജിക്കൊരുങ്ങുന്നത്.
സംസ്ഥാന പ്രസിഡൻറ് പാർട്ടിയോട് ആലോചിക്കാതെയാണ് കേസ് കൊടുത്തതെന്ന രൂക്ഷ വിമർശനമാണ് ചെത്ലാത്ത് ദ്വീപിലെ മുൻ വൈസ് പ്രസിഡൻറ് കൂടിയിരുന്ന അബ്ദുൽ ഹമീദ് ഉന്നയിച്ചത്. ലക്ഷദ്വീപിന് വേണ്ടി ശബ്ദിക്കുന്ന ഒരു പെൺകുട്ടിയെ ഒറ്റുകൊടുക്കുന്ന ഒരു പ്രവർത്തിയാണ് ഇതെന്നും വിമർശനങ്ങൾ ഉയരുന്നു.
ചെത്ലാത്ത് ദ്വീപിലെ ബിജെപി മുൻ പ്രസിഡൻറ് അബ്ദുൽ ഹമീദ്, നിലവിലെ വൈസ് പ്രസിഡൻറ് ഉമ്മുകുൽസു, ഖാദി ബോർഡ് അംഗം കൂടിയായ സൈഫുല്ല ഹാജി തുടങ്ങി നിരവധി പേരാണ് രാജിക്കൊരുങ്ങി നിൽക്കുന്നത്.