മുന്നോക്ക സംവരണത്തിനെതിരെ കാന്തപുരം എ പി വിഭാഗം

മുന്നാക്ക സംവരണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംവരണത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും എന്ന് എസ് എസും എസ് എൻ ഡി പിയും രംഗത്ത് വന്നതിന് പിന്നാലെയാണ് കാന്തപുരം എ.പി. വിഭാഗവും രംഗത്തെത്തിയിരിക്കുന്നത്. മുന്നോക്ക സംവരണം പിൻവലിക്കണമെന്നാണ് കാന്തപുരം എ.പി. വിഭാഗത്തിൻ്റെ ആവശ്യം.
കാന്തപുരം വിഭാഗത്തിന്റെ മുഖപത്രത്തിലാണ് സംവരണ ബില്ലിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കുന്നത്. സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ സർക്കാർ വെല്ലുവിളിക്കുയാണ് മുന്നോക്ക സംവരണത്തിലൂടെ. സവർണ താൽപര്യം മാത്രം മുൻനിർത്തിയാണ് സംവരണം പ്രഖ്യാപിച്ചത്. സർക്കാർ വിദ്യാഭ്യാസ മേഖലകളിൽ മുസ്ലിങ്ങളുടെ അവസരങ്ങൾ കുറയ്ക്കുന്നതാണ് മുന്നാക്ക സംവരണമെന്നും മുഖപത്രത്തിലെ ലേഖനം പറയുന്നു. വിദ്യാഭ്യാസ മേഖലയിലെ ഇതുവരെയും നടപ്പാക്കി കഴിഞ്ഞ അഡ്മിഷനുമായി ബന്ധപ്പെട്ട കേസുകളിൽ അവസരം നഷ്ടപ്പെട്ടിട്ടുണ്ടെന്നും മുഖപത്രം ചൂണ്ടിക്കാണിക്കുന്നു.
അതേ സമയം സംസ്ഥാന സർക്കാരിനോടും ഇടതുപക്ഷ രാഷ്ട്രീയത്തോടും അനുഭാവം പുലർത്തുന്ന സംഘടനയാണ് കാന്തപുരം എ.പി വിഭാഗം. നേരത്തെ മുസ്ലിം കോർഡിനേഷൻ കമ്മിറ്റി ഉൾപ്പെടെയുള്ള സംഘടനകൾ സംവരണ വിഷയത്തിൽ സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.