അജിത് 25 ലക്ഷവും, സൗന്ദര്യ രജനീകാന്ത് 1 കോടിയും, കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി താരങ്ങള്‍
രാജ്യം അതീരൂക്ഷമായ കോവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോവുമ്ബോള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്‌നാട് സര്‍കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കി നടന്‍ അജിത്ത്. അടുത്തിടെ, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏവരുടെയും പിന്തുണ വേണമെന്നും സര്‍കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവനകള്‍ നല്‍കണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അഭ്യര്‍ഥിച്ചിരുന്നു.
ഇതോടെ നിരവധി താരങ്ങളാണ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്‍കി വരുന്നത്. അജിത്ത് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയ വിവരം അദ്ദേഹത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്രയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് 1.25 കോടി രൂപയും തമിഴ് നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് 50 ലക്ഷം രൂപയും സംഭാവന നല്‍കിയിരുന്നു. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയ്ക്ക് (ഫെഫ്‌സി) 25 ലക്ഷം രൂപയും സംഭാവന ചെയ്തു.
കഴിഞ്ഞ ദിവസം സംവിധായകന്‍ എ ആര്‍ മുരുകദാസും മുഖ്യമന്ത്രി സ്റ്റാലിനെ കാണുകയും ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യുകയും ചെയ്തിരുന്നു. നടന്‍ ശിവകുമാര്‍, സൂര്യയും സഹോദരന്‍ കാര്‍ത്തിയും ചേര്‍ന്ന് ഒരു കോടി രൂപയാണ് തമിഴ്‌നാട് സര്‍ക്കാരിലേക്ക് സംഭാവന നല്‍കിയത്. രജനീകാന്തിന്റെ മകള്‍ സൗന്ദര്യ രജനീകാന്ത് ഒരു കോടിയും നല്‍കി.