മൂന്ന് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ ടിക്കറ്റുകളുമായി എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി: മൂന്ന് പ്രത്യേക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ ടിക്കറ്റുകളുമായി എയര്‍ ഇന്ത്യ. ഭാരത് രത്നാ ജേതാക്കള്‍, ഗോള്‍ഡന്‍ ട്രിബ്യൂട്ട് കാര്‍ഡ് ഹോള്‍ഡര്‍മാര്‍(ഇന്ത്യയുടെ ഭരണഘട നിര്‍മാണസഭയിലെ അംഗങ്ങള്‍), ആന്തമാന്‍ സ്വാതന്ത്ര്യ സമര സേനാനികള്‍- അവരുടെ വിധവകള്‍ എന്നിവര്‍ക്കാണ് എയര്‍ ഇന്ത്യ സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളതായി അറിയിച്ചത്.
എയര്‍ ഇന്ത്യയുടെ സൗജന്യയാത്രാ സൗകര്യം പ്രയോജനപ്പെടുത്തുന്ന ഏക ഭാരതരത്ന ജേതാവ് അമര്‍ത്യാ സെന്‍ ആണെന്ന് മുന്‍പ് ദേശീയ മാധ്യമം സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടി ലഭിച്ചിരുന്നു.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിലവില്‍ സാമ്പത്തികസ്ഥിതി മോശമാണെങ്കിലും പ്രത്യേക വിഭാഗങ്ങള്‍ക്ക് സൗജന്യ ടിക്കറ്റ് അനുവദിക്കുന്ന രീതി എയര്‍ ഇന്ത്യ തുടരുകയാണ്്. 21 തവണയാണ് ഇതുവരെ അമര്‍ത്യാ സെന്‍ ഈ സൗകര്യം ലഭിച്ചത്.
സ്വാതന്ത്ര്യം നേടിയതിന്റെ 50-ാം വാര്‍ഷികത്തിലാണ് അന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് ആയിരുന്ന എയര്‍ ഇന്ത്യ, ഭരണഘടനാ നിര്‍മാണ സഭയിലെ ജീവിച്ചിരിക്കുന്ന അംഗങ്ങള്‍ക്ക് ഗോള്‍ഡന്‍ ട്രിബ്യൂട്ട് കാര്‍ഡ് നല്‍കാന്‍ തീരുമാനമെടുത്തത്.