Kerala NewsLatest News
മരംമുറി കേസ്: എന്‍ ടി സാജനെതിരെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതായി മന്ത്രി എ കെ ശശീന്ദ്രന്‍
തിരുവനന്തപുരം: മരംമുറി കേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ എന്‍ ടി സാജനെതിരെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. മന്ത്രി ഇക്കാര്യം നിയമസഭയിലാണ് അറിയിച്ചത്.
കുറ്റക്കാരനെങ്കില്‍ നടപടിയെടുക്കുമെന്നും ഐഎഫ്എസ് ഉദ്യോഗസ്ഥനായതിനാല്‍ കൂടുതല്‍ വിശദീകരണം ആവശ്യമാണെന്നും മന്ത്രി സഭയില്‍ വിശദമാക്കി.
വിവാദ ഉത്തരവിന്റെ മറവില്‍ മരം മുറി നടന്ന മുട്ടില്‍ സൗത്ത് വില്ലേജിലെ പ്രദേശങ്ങളില്‍ പ്രതികളായ ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവരെ തെളിവെടുപ്പിനായി നാളെ കൊണ്ടുപോകും.
ഇന്ന് തെളിവെടുപ്പ് നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ചില അസൗകര്യങ്ങള്‍ മൂലം നാളേക്ക് മാറ്റുകയായിരുന്നു.