ആകാശ് തില്ലങ്കേരി ചോദ്യം ചെയ്യലിന് ഹാജരായി
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ ആകാശ് തില്ലങ്കേരി കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. അഭിഭാഷകനൊപ്പമാണ് ആകാശ് തില്ലങ്കേരി എത്തിയത്. ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം കസ്റ്റംസ്‌റെയ്ഡ് നടത്തിയിരുന്നു.
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആകാശ് തില്ലങ്കേരിയോട് ചോദ്യം ചെയ്യലിന് ഹാജരാ?കാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ എല്ലാ പ്രതികള്‍ക്കും ആകാശ് തില്ലങ്കേരിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ വീട്ടില്‍ റെയ്ഡ് (ഞമശറ) നടത്തിയത്.
കഴിഞ്ഞ ദിവസം കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയും ആകാശ് തില്ലങ്കേരിക്കെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയുടെ അടുത്ത സുഹൃത്താണ് ആകാശ്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി, അര്‍ജുന്‍ ആയങ്കിയുടെ ബിനാമിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയ ഡിവൈഎഫ്ഐ മുന്‍ പ്രാദേശിക നേതാവ് സജേഷ്, അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമല എന്നിവരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
അതേസമയം, അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കസ്റ്റംസ് കോടതിയില്‍ ഹര്‍ജി നല്‍കി. സ്വര്‍ണ്ണക്കടത്ത് മാത്രമല്ല, കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം തട്ടിയെടുക്കുകയും ചെയ്തിരുന്നു. ഇതിനായി കണ്ണൂരില്‍ ഇയാള്‍ക്ക് ക്വട്ടേഷന്‍ സംഘങ്ങളുടെ പിന്തുണ ഉണ്ടായിരുന്നതായും കസ്റ്റംസ് കോടതിയില്‍ ചൂണ്ടിക്കാട്ടി.