രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയിൽ അഖിലേഷ് യാദവും

ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര അവസാനഘട്ടത്തിലെത്തുമ്പോൾ, യാത്രയുടെ അവസാന ദിനമായ ഇന്ന് സരണില്‍ നിന്ന് ആരംഭിച്ച പര്യടനത്തില്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും പങ്കുചേര്‍ന്നു. രാഹുല്‍ ഗാന്ധിയോടൊപ്പം തേജസ്വി യാദവും പങ്കെടുത്ത യാത്രയ്ക്ക് വലിയ ജനപിന്തുണയാണ് ബിഹാറില്‍ ലഭിച്ചത്.
തിരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപിയുടെ “തട്ടിക്കൂട്ട് കമ്മീഷന്‍” ആക്കി മാറ്റിയെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. “ബിജെപിയുടെ ലക്ഷ്യം വോട്ട് മോഷണം അല്ല, വോട്ട് കൊള്ളയാണ്” എന്നും അദ്ദേഹം വിമര്‍ശിച്ചു.
ഓഗസ്റ്റ് 17-ന് ബിഹാറിലെ സസറാമില്‍ നിന്ന് ആരംഭിച്ച വോട്ടര്‍ അധികാര്‍ യാത്രയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവര്‍ ഉള്‍പ്പെടെ ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കള്‍ പങ്കെടുത്തിരുന്നു. നാളെ ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം, സെപ്റ്റംബര്‍ ഒന്നിന് പദയാത്രയോടെ ഈ യാത്രയ്ക്ക് സമാപനമാകും.
Tag: Akhilesh Yadav also on Rahul Gandhi’s voter empowerment journey