ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹ മോചിതരായി
മുംബൈ: ബോളിവുഡ് താരം ആമിര്‍ ഖാനും കിരണ്‍ റാവുവും വേര്‍പിരിഞ്ഞു. പതിനഞ്ച് വര്‍ഷത്തെ ദാമ്ബത്യ ജീവിതത്തിനൊടുവിലാണ് ഇരുവരും വേര്‍പിരിയുന്നത്. ഔദോഗികമായ വാര്‍ത്താ കുറിപ്പിലൂടെയാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
തങ്ങളുടെ ജീവിതത്തിലെ പുതിയൊരു അദ്ധ്യായത്തിലേക്ക് കടക്കുകയാണെന്നും ഭാര്യ-ഭര്‍ത്താവ് എന്നീ സ്ഥാനങ്ങള്‍ ഇനി ഇല്ലെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഏറെ നാളായി ഉണ്ടായിരുന്നു. ഇപ്പോഴാണ് അതിന് ഉചിതമായ സമയമായതെന്നും ഇവര്‍ പറഞ്ഞു. മകന് ആസാദിന് നല്ല മാതാപിതാക്കളായി നിലകൊള്ളുമെന്നും ആമിറും കിരണും പറയുന്നു.
നടി റീന ദത്തയുമായുള്ള 16 വര്‍ഷത്തെ ദാമ്ബത്യ ജീവിതം അവസാനിപ്പിച്ചാണ് ആമിര്‍ ഖാന് കിരണ്‍ റാവുവിനെ വിവാഹം ചെയ്യുന്നത്. 2005ലായിരുന്നു ഇവരുടെ വിവാഹം. ആസാദ് റാവുവാണ് മകന്. 1986ലായിരുന്നു റീന ദത്തുനെ ആമിര്‍ ഖാന് വിവാഹം ചെയ്യുന്നത്. 2002ല്‍ ഇരുവരും വിവാഹ മോചിതരാവുകയായിരുന്നു. ഇറ ഖാന്, ജുനൈദ് ഖാന് എന്നീ മക്കളും ആമിറിനുണ്ട്.