CovidLatest NewsNationalNewsUncategorized
കോവിഡ് വ്യാപനം; യു.പിയിൽ ലോക്ഡൗൺ മേയ് 17 വരെ നീട്ടി
ലഖ്നോ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഉത്തർപ്രദേശിൽ ലോക്ഡൗൺ നീട്ടി. മേയ് 17വരെയാണ് ലോക്ഡൗൺ നീട്ടിയത്. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.
എല്ല സ്ഥാപനങ്ങളും ഓഫിസുകളും േമയ് 17 വരെ അടഞ്ഞുകിടക്കും. രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് യു.പി. ശനിയാഴ്ച 26,847 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
ഏപ്രിൽ 19ന് അവസാനിച്ച പഞ്ചായത്ത് തെരഞ്ഞെടുപ്പും കുംഭമേളയുമാണ് കോവിഡ് വ്യാപനത്തിന് ഇടയാക്കിയതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയും ഓക്സിജൻ ദൗർലഭ്യവും കോവിഡ് മരണനിരക്കും ഉയർത്തിയിരുന്നു.