Latest NewsNational
കോയമ്പത്തൂര്‍ അവിനാശി റോഡില്‍ ഓടുന്ന കാറില്‍ നിന്ന് യുവതിയുടെ മൃതദേഹം റോഡില്‍ തള്ളിയ നിലയില്‍
കോയമ്പത്തൂര്‍ അവിനാശി റോഡില്‍ ഓടുന്ന കാറില്‍ നിന്ന് യുവതിയുടെ മൃതദേഹം റോഡില്‍ തള്ളിയ നിലയില്‍. ഓടുന്ന കാറില്‍ നിന്ന് പെണ്‍കുട്ടിയുടെ ശരീരം പുറത്തേക്ക് വലിച്ചെറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
ചിന്നംപാളത്തിനടുത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. യുവതിയെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മൃതദേഹത്തില്‍ പാതി മാത്രമാണ് വസ്ത്രമുണ്ടായിരുന്നത്. പീളമേട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൃതദേഹം കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. സ്ത്രീയെ ആരോ അപായപ്പെടുത്തിയ ശേഷം മൃതദേഹം വലിച്ചെറിഞ്ഞതാണെന്നാണ് നിഗമനം. .