Kerala NewsLatest NewsPoliticsUncategorized
ഇടതു സ്ഥാനാർത്ഥിയുടെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തില്ല; അയൽക്കൂട്ടം പ്രവർത്തകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്

കുട്ടനാട്: കുട്ടനാട്ടിലെ ഇടതു സ്ഥാനാർത്ഥിയുടെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കാത്ത അയൽക്കൂട്ടം പ്രവർത്തകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്.
കുട്ടനാട്ടിലെ തലവടി പഞ്ചായത്ത് 12 -ാം വാർഡിൽ സ്വീകരണത്തിൽ പങ്കെടുക്കാത്ത തൊഴിലാളികളുടെ പേര് മസ്റ്റർ റോളിൽ നിന്ന് വെട്ടിമാറ്റുമെന്നാണ് ഭീഷണി. തൊഴിലുറപ്പുകാർ എവിടെ പരാതിപ്പെട്ടാലും പഞ്ചായത്ത് ഭരിക്കുന്നത് എൽഡിഎഫാണെന്നും സന്ദേശത്തിൽ പറയുന്നു.