CinemaLatest NewsMovieUncategorized
നിർബന്ധമായും കാണേണ്ട സിനിമ തന്നെയാണ്’കള’ ; മുരളി ഗോപി
ടൊവിനോ തോമസ്, സുമേഷ് മൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രോഹിത്ത് വി എസ് ഒരുക്കിയ സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് ‘കള’. എന്നാൽ,ഒടിടിയിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി.’രോഹിത് വി എസ്സും യദു പുഷ്പാകരനും ചേർന്ന് എഴുതി രോഹിത് സംവിധാനം ചെയ്ത കള കഴിഞ്ഞ ദിവസം കണ്ടു. മികച്ച രീതിയിൽ തന്നെ ചിത്രം ഒരുക്കിയിരിക്കുന്നു.
ഫിലിം മേക്കിങ്ങ് എന്ന കലയ്ക്ക് ഈ ചിത്രം ഒരു ട്രിബ്യുട്ട് തന്നെയാണ്. രോഹിത്തിനും യദുവിനും ടൊവിനോയ്ക്കും ദിവ്യ പിള്ളയ്ക്കും സുമേഷ് മൂറിനും ലാൽ സാറിനും മറ്റു അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ. നിർബന്ധമായും കാണേണ്ട സിനിമ തന്നെയാണ്’, മുരളി ഗോപി പറഞ്ഞു.