Local News
ചാരായവും, വാറ്റ് ഉപകരണങ്ങളും പിടികൂടി

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് പാർട്ടി ബീനാച്ചി എസ്റ്റേറ്റിൽ നടത്തിയ പരിശോധനയിൽ 280ലിറ്റർ വാഷും, മൂന്ന് ലിറ്റർ ചാരായവും, വാറ്റുപകരണങ്ങളും പിടികൂടി. പ്രീവന്റിവ് ഓഫീസർ കെ. ജി ശശികുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന, പരിശോധനയിൽ പ്രിവന്റിവ് ഓഫീസർ പി. ഷാജി, സിവിൽ എക്സൈസ് ഓഫീസർ മാരായ രാജീവൻ. കെ. വി, അമൽ തോമസ്, ജ്യോതിസ് മാത്യു, പ്രജീഷ്, അൻവർ സാദത്ത് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്, പ്രതിയെക്കുറിച്ച് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വരുകയാണ്.