CinemaKerala NewsLatest NewsNews

സുരേഷ് ഗോപി അഭിനയിച്ചാല്‍ മതേതരത്വം തകര്‍ന്നാലോ,അലി അക്ബര്‍ വെളിപ്പെടുത്തുന്നു

വയനാട്: തന്റെ സിനിമയായ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപി പറഞ്ഞെന്ന് സംവിധായകന്‍ അലി അക്ബര്‍. ഫേസ്ബുക്കിലൂടെയായിരുന്നു അലി അക്ബറിന്റെ പ്രതികരണം. ‘ഒരു സീനിലെങ്കിലും സുരേഷ് ഗോപി ചേട്ടനെ കൊണ്ടു വരണം ഇക്കാ’ എന്ന കമന്റിന് മറുപടി പറയുന്നതിനിടെയാണ് ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞെന്ന് അലി അക്ബര്‍ വ്യക്തമാക്കിയത്. ‘പുള്ളി അഭിനയിക്കില്ല മതേതരത്വം തകര്‍ന്നാലോ?’എന്നായിരുന്നു പരിഹാസ രൂപേണ ് അലി അക്ബര്‍ മറുപടിയായി നല്‍കിയത്. അദ്ദേഹം ശരിക്കും ‘നോ’ പറഞ്ഞോ എന്ന അടുത്ത ചോദ്യത്തിന് ‘അതെ’ എന്നും അലി അക്ബര്‍ പറഞ്ഞു.

നടന്‍ തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. ചിത്രത്തില്‍ ജോയ് മാത്യുവും അഭിനയിക്കുന്നുണ്ട്.ജനങ്ങളില്‍ നിന്നും പണംപിരിച്ചെടുത്താണ് അലി അക്ബര്‍ 1921 എന്ന സിനിമയൊരുക്കുന്നത്. ഇതിനായി നിര്‍മ്മിച്ച മമധര്‍മ്മ എന്ന അക്കൗണ്ടിലേക്ക് ഒരു കോടിയിലധികം രൂപ വന്നതായി നേരത്തെ അലി അക്ബര്‍ തന്നെ അറിയിച്ചിരുന്നു.

1921ലെ മലബാറിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്റെ സിനിമ പ്രഖ്യാപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button