‘ക്രിസ്ത്യാനികളും ഹൈന്ദവരും പെണ്‍മക്കളെ ശ്രദ്ധിച്ചാല്‍ നല്ലത്, കാക്ക കൊത്തും’; അലി അക്ബര്‍
ലവ് ജിഹാദ് വിഷമയത്തില്‍ മുസ്ലീം വിരുദ്ധ പരാമര്‍ശവുമായി സംവിധായകന്‍ അലി അക്ബര്‍. ലവ് ജിഹാദില്‍ സര്‍ക്കാരോ കോണ്‍ഗ്രസോ ഒപ്പമുണ്ടാകില്ലെന്നും ക്രിസ്ത്യാനികളും ഹൈന്ദവരും തങ്ങളുടെ പെണ്മക്കളെ ശ്രദ്ധിക്കണമെന്നുമാണ് അലി അക്ബര്‍ കുറിച്ചത്.
“ലവ് ജിഹാദ്” സര്‍ക്കാര്‍ ഒപ്പമുണ്ടാകില്ല,കോണ്‍ഗ്രസ്സ് ഒപ്പമുണ്ടാവില്ല, ക്രിസ്ത്യാനികളും ഹൈന്ദവരും തങ്ങളുടെ പെണ്മക്കളെ ശ്രദ്ധിച്ചാല്‍ നല്ലത്. കാക്ക കൊത്തും- അലി അക്ബര്‍ കുറിച്ചു. ബിജെപി സഹയാത്രികനായ അലി അക്ബര്‍ ഇതിന് മുന്‍പ് വര്‍ഗീയ പരാമര്‍ശവുമായി രംഗത്തെത്തിയിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് താഴെ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.
ഇപ്പോള്‍ പുഴ മുതല്‍ പുഴ വരെ എന്ന ചിത്രം സംവിധാനം ചെയ്യുകയാണ് അലി അക്ബര്‍. മലബാര്‍ കലാപത്തെക്കുറിച്ച് പറയുന്ന ചിത്രം ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സമാഹരിച്ചാണ് നിര്‍മിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നിരുന്നു.