ഫോണ്‍ ചോര്‍ത്തല്‍ വിവാദം; വീണ്ടും പ്രതികരണവുമായി ശശി തരൂര്‍ എംപി.
ന്യൂഡല്‍ഹി : ഫോണ്‍ ചേര്‍ത്തല്‍ വിവാദമാകുമ്പോള്‍ ജെപിസി അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന മുന്നറിയിപ്പുമായി പാര്‍ലമെന്റ് ഐടി സമിതി ചെയര്‍മാന്‍ കൂടിയായ ശശി തരൂര്‍ എംപി.
ഇസ്രായേല്‍ നിര്‍മ്മിത ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയ സംഭവം ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങള്‍ അതീവഗൗരവത്തോടെയാണ് കാണുന്നത് അതേസമയം ഇന്ത്യയില്‍ പെഗസസിനെതിരെ എന്തു നടപടിയാണ് പ്രാധനമന്ത്രി സ്വീകരിച്ചതെന്നും അദ്ദേഹം ചോദിക്കുന്നു.
ഇന്ത്യ നരേന്ദ്ര മോദിക്ക് കീഴില്‍ അടിയന്തരാവസ്ഥയില്‍ പെട്ടു കിടക്കുകയാണെന്നും അദ്ദേഹം പറയുന്നു.
സര്‍ക്കാരുകള്‍ ദേശസുരക്ഷയുടെയും ഭീകരപ്രവര്‍ത്തനങ്ങളും തടയുന്നതിന്റെ ഭാഗമായി നിരീക്ഷണം നടത്താറുണ്ടെന്നത് വാസ്തവം എന്നാല്‍ രാഹുല്‍ ഗാന്ധിയുടെയും മമത ബാനര്‍ജിയുടെ ബന്ധുക്കളുടെ വരെ ഫോണുകള്‍ നിരീക്ഷിക്കുന്നതിന്റെ പൊരുള്‍ എന്തെന്ന് വ്യക്തമാക്കാനും അദ്ദേഹം നിര്‍ദേശിച്ചു.
അതേസമയം ഇതിന് മുന്‍പും ഫോണ്‍ ചേര്‍ത്തല്‍ വിഷയത്തില്‍ എം.പി ശശി തരൂര്‍ പ്രതികരിച്ചിരുന്നു. പെഗാസസിനെക്കുറിച്ച് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നമ്മള്‍ ചര്‍ച്ച ചെയ്തതാണ്. ഐ.ടി. മന്ത്രാലയം അന്വേഷിച്ചതാണ്. പാര്‍ലമെന്റില്‍ അടക്കം ചര്‍ച്ചയായതാണ്. എന്നാല്‍ അന്ന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. അതുകൊണ്ട് തന്നെ സ്വതന്ത്ര അന്വേഷണമാണ് ഇനി ഈ കാര്യത്തില്‍ വേണ്ടതെന്ന് അദ്ദേഹം നേരത്തയും ആവശ്യപ്പെട്ടിരുന്നു.