Kerala NewsLatest News

ഇന്ന് മുതല്‍ ടോള്‍ അടക്കാതെ ഫാസ്ടാഗ്, എന്താണ് ഫാസ്ടാഗ്,എങ്ങനെ ഇത് പ്രാവര്‍ത്തികമാക്കും എന്നറിയാം

ഡല്‍ഹി: ഇന്ന് അര്‍ധരാത്രിമുതല്‍ രാജ്യത്തെ ടോള്‍പ്ലാസകളില്‍ ഫാസ്റ്റാഗ് നിര്‍ബന്ധമാക്കും. വാഹനങ്ങളില്‍ ഇതുവരെ ഫാസ്റ്റാഗ് ഘടിപ്പിക്കാത്തവര്‍ ഇരട്ടി തുക പിഴ ഇനി മുതല്‍ നല്‍കേണ്ടിവരും. ടോള്‍ പ്ലാസകളെ ഡിജിറ്റല്‍വരിക്കുന്നതിന്റെ ഭാഗമായാണ് ഫാസ്റ്റടാഗ് സംവിധാനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കൊണ്ടുവന്നത്. ജനുവരി ഒന്ന് മുതല്‍ നടപ്പാക്കാനിരുന്ന ഫാസ്റ്റാഗ് സംവിധാനം കോവിഡ് മൂലം നീട്ടിവെക്കുകയായിരുന്നു.

2017 ഡിസംബര്‍ ഒന്ന് മുതല്‍ നിരത്തിലിറങ്ങിയ വാഹനങ്ങളില്‍ ഫാസ്റ്റടാഗ് നിര്‍ബന്ധമാക്കിയിരുന്നു. ഫാസ്റ്റ് ടാഗിലൂടെ ആയിരിക്കും ഇനിയുളള ടോള്‍ പിരിവ്. ടോള്‍ പ്ലാസയിലെ ജീവനക്കാരന് പണം നല്‍കാതെ ഓട്ടമാറ്റിക്കായി അക്കൗണ്ടില്‍ നിന്ന് പണം നല്‍കുന്ന സംവിധാനമാണ് ഫാസ്റ്റ് ടാഗ്.

ഫാസ്റ്റ് ടാഗിന്റെ പ്രവര്‍ത്തനം എങ്ങനെ

പ്ലീപെയ്ഡ് ശൈലിയില്‍ ടോള്‍ബൂത്തുകളില്‍ പണമടയ്ക്കാതെ കടന്നുപോകുന്നതിനുളള സംവിധാനമാണ് ഫാസ്റ്റ് ടാഗ്. റേഡിയോ ഫ്രീക്കന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്ഐഡി ) സാങ്കേതിക വിദ്യയാണ് ഫാസ്റ്റ്ടാഗില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീനില്‍ ഇലകട്രോണിക് ചിപ്പ് അടങ്ങിയ ടാഗ് മുന്‍കൂട്ടി പതിപ്പിക്കണം.

ആര്‍എഫ്ഐഡി റീഡര്‍ വഴി വാഹനങ്ങളില്‍ പതിച്ചിരിക്കുന്ന ഫാസ്റ്റടാഗിനെ നിര്‍ണയിച്ച് അക്കൗണ്ടിലൂടെ ഡിജിറ്റല്‍ പണമിടപാട് നടത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിനായി ഫാസ്റ്റടാഗ് അക്കൗണ്ടില്‍ പണമടയ്ക്കണം. സമയ ലാഭം, ഇന്ധനലാഭം ഉള്‍പ്പടെ ഇതുവഴി ലഭ്യമാകുന്നു. രാജ്യത്തെ ഏത് ടോള്‍പ്ലാസകളിലും ടോള്‍ പിരിവിന് ഉപയോഗിക്കുന്ന ഏകീകൃത സംവിധാനമായി ഫാസ്റ്റ്ടാഗിലൂടെ ദേശീയപാത അതോറിറ്റി നടപ്പിലാക്കുന്നത്.

ഫാസ്റ്റ് ടാഗ് എങ്ങനെ നേടാം

രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലും ഉപയോഗിക്കാവുന്ന വാഹനങ്ങളില്‍ പതിപ്പിക്കുന്ന ഫാസ്റ്റ് ടാഗ് ടോള്‍പ്ലാസകളില്‍ നിന്നും മുന്‍നിര ബാങ്കുകളില്‍ നിന്നും ചെറിയ തുക നല്‍കി വാങ്ങാന്‍ സാധിക്കും. ഇതിന്റെ ഭാഗമായി അഞ്ചുവര്‍ഷം കാലാവധിയുളള ഫാസ്റ്റ് ടാഗ് അക്കൗണ്ട് ലഭിക്കും. 100 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാം. ഓണ്‍ലൈന്‍ വഴിയും, ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും അക്കൗണ്ടിലേക്ക് പണമടയ്ക്കാം. വാഹനങ്ങളുടെ വ്യത്യാസമനുസരിച്ചായിരിക്കും തുക ഈടാക്കുക.

ഫാസ്റ്റ ടാഗിന്റെ നേട്ടങ്ങള്‍

ടോള്‍ നല്‍കുന്നതിനായി ഇനി മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട ആവശ്യമില്ല. വാഹനം നിറുത്താതെ തന്നെ കുറഞ്ഞ സമയത്തിനുളളില്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്നതുകൊണ്ട് സമയലാഭവും ഇന്ധനലാഭവും ലഭിക്കും. ഓണ്‍ലൈന്‍ പണമിടപാട് ആയതിനാല്‍ കയ്യില്‍ കാശ് കരുതേണ്ട കാര്യമില്ല. യാത്ര കംപ്ലിറ്റ് ഡിജിറ്റല്‍.

യാത്ര സുഗമമാകുന്നതിനൊപ്പം നിരവധി വാഹനങ്ങള്‍ക്ക് ഒരേ സമയം ടോള്‍ പ്ലാസ കടന്ന യാത്ര ചെയ്യാം. നിലവില്‍ ഒരു ടോള്‍ ബൂത്തിലൂടെ ഒരു മണിക്കുറില്‍ 240 വാഹനങ്ങള്‍ വരെ കടന്നുപോകാന്‍ മാത്രമേ കഴിയൂ.ഫാസ്റ്റ് ടാഗിലേക്ക് മാറുന്നതോടെ ഒരോ ടോള്‍ബൂത്തിലൂടെയും ആയിരത്തിലധികം വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുമെന്നതാണ് കണക്ക്. ഇത് ടോള്‍ ബൂത്തിലെ തിരക്ക് ഗണ്യമായി കുറയ്ക്കാന്‍ കഴിയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button