Latest NewsUncategorizedWorld

ഐക്യ രാഷ്ട്ര സഭയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ ഇന്ത്യൻ വംശജയായ 34കാരിയും

യുനൈറ്റഡ്‌നേഷൻസ്: അടുത്ത ഐക്യ രാഷ്ട്ര സഭയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ ഇന്ത്യൻ വംശജയായ 34കാരിയും. യുനൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം ഓഡിറ്റ് കോ ഓഡിനേറ്ററായി പ്രവർത്തിക്കുന്ന അറോറ അകൻക്ഷയാണ് അന്റോണിയോ ഗുട്ടറസിനെതിരെ മത്സരിക്കുന്നത്.

2022ലാണ് യുഎൻ സെക്രട്ടറി ജനറലിന്റെ അടുത്ത ടേം ആരംഭിക്കുന്നത്. ഈ മാസം പ്രചാരണം ആരംഭിക്കുമെന്നും അറോറ വ്യക്തമാക്കി. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള പ്രചാരണ വീഡിയോയും അറോറ പുറത്തുവിട്ടു.

75 വർഷമായി യുഎൻ അഭയാർത്ഥികളുടേതടക്കമുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടിട്ടില്ല. പുരോഗതിയുടെ പാതയിലേക്ക് നയിക്കുന്ന യുഎൻ നമുക്ക് അർഹതപ്പെട്ടതാണെന്നും അറോറ വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് 71 കാരനായ അന്റോണിയോ ഗുട്ടറസ് രണ്ടാമതും മത്സരിക്കുന്ന കാര്യം വ്യക്തമാക്കിയത്. 2021 ഡിസംബർ 31ന് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കും. 2022 ജനുവരി ഒന്നിനാണ് പുതിയ സെക്രട്ടറി ജനറൽ സ്ഥാനം ഏറ്റെടുക്കുക. യുഎന്നിന്റെ ചരിത്രത്തിൽ ഇതുവരെ വനിതാ സെക്രട്ടറി ജനറൽ ഉണ്ടായിട്ടില്ല.

അതേസമയം, അറോറ ഔദ്യോഗികമായി നാമനിർദേശം സമർപ്പിച്ചിട്ടില്ലെന്ന് യുഎൻ വക്താവ് അറിയിച്ചു. യുഎൻ വെബ്‌സൈറ്റ് അനുസരിച്ച് യോർക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റഡീസിൽ അറോറ ബിരുദം നേടിയത്. കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ബിരുദാനന്തര ബിരുദം സ്വന്തമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button