Kerala NewsLatest NewsNationalNewsPolitics

എല്ലാ ന്യായീകരണ തൊഴിലാളി സഖാക്കളും മറക്കാതെ കാണണം. ഉപേക്ഷ പാടില്ല,അഡ്വ എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പി.എസ്‌.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയ മോനോവിഷമത്തിൽ വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെയും പബ്ലിക് സര്‍വീസ് കമ്മീഷനെയും സി.പി.എം നേതാവ് എം.ബി രാജേഷിനെയും പരിഹസിസിച്ചുകൊണ്ടു അഡ്വ എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഉദ്യോഗാർത്ഥിയുടെ ആത്മഹത്യയും പിഎസ്‌സിയുടെ കാര്യശേഷിയും എന്ന വിഷയത്തിൽ നമ്മുടെ പാലക്കാട്ടെ തോറ്റ എംപി ഒരു വീഡിയോ തയ്യാറാക്കുന്നുണ്ട്. എല്ലാ ന്യായീകരണ തൊഴിലാളി സഖാക്കളും മറക്കാതെ കാണണം. ഉപേക്ഷ പാടില്ലെന്നും ജയശങ്കര്‍ കുറിപ്പിൽ ഓർമ്മിപ്പിക്കുന്നു.

എ ജയശങ്കറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ,

എക്‌സൈസിൽ ജോലി കിട്ടാതെ അനു എന്ന യുവാവ് ആത്മഹത്യ ചെയ്തു എന്ന മാധ്യമ- പ്രതിപക്ഷ ദുഷ്പ്രചരണം ജനകോടികളുടെ ആശാകേന്ദ്രമായ കേരള സർക്കാരിനെയും കേരള പബ്ലിക് സർവീസ് കമ്മീഷനെയും അപകീർത്തിപ്പെടുത്താനുളള സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഭാഗമാണ്.

കേരള ചരിത്രത്തിൽ ഏറ്റവും അധികം യുവ സഖാക്കൾക്കു പണി കൊടുത്തത് ഈ സർക്കാരാണ്. ഇനിയും ഒരുപാട് പേർക്കു പണി കൊടുക്കാൻ സർക്കാരും പിഎസ്‌സിയും പ്രതിജ്ഞാബദ്ധമാണ്. അനുവിന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമാണ്. അതിനു പാവപ്പെട്ടവരുടെ പാർട്ടിയോ സർക്കാരോ പാവം പിഎസ്‌സി ചെയർമാനോ ഉത്തരവാദിയല്ല.
ചെന്നിത്തല-സുരേന്ദ്രൻ- ഏഷ്യാനെറ്റ് ഗൂഢാലോചന സഖാക്കൾ ജനമധ്യത്തിൽ തുറന്നു കാട്ടണം. ഉദ്യോഗാർത്ഥിയുടെ ആത്മഹത്യയും പിഎസ്‌സിയുടെ കാര്യശേഷിയും എന്ന വിഷയത്തിൽ നമ്മുടെ പാലക്കാട്ടെ തോറ്റ എംപി ഒരു വീഡിയോ തയ്യാറാക്കുന്നുണ്ട്. എല്ലാ ന്യായീകരണ തൊഴിലാളി സഖാക്കളും മറക്കാതെ കാണണം. ഉപേക്ഷ പാടില്ല. ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.

എക്‌സൈസിൽ ജോലി കിട്ടാതെ അനു എന്ന യുവാവ് ആത്മഹത്യ ചെയ്തു എന്ന മാധ്യമ- പ്രതിപക്ഷ ദുഷ്പ്രചരണം ജനകോടികളുടെ ആശാകേന്ദ്രമായ…

Gepostet von Advocate A Jayasankar am Sonntag, 30. August 2020

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button