സ്വപ്‌ന സുരേഷ് ഒഴികെ നാലു പ്രതികളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

സ്വര്‍ണക്കടത്തുകേസിൽ സ്വപ്‌ന സുരേഷ് ഒഴികെ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടു. സ്വപ്‌ന സുരേഷ് ഒഴികെ നാലു പ്രതികളെയാണ് എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടത്. സന്ദീപ് നായര്‍, മുഹമ്മദ് അലി, മുഹമ്മദ് ഷാഫി, മുഹമ്മദ് അന്‍വര്‍ എന്നീ പ്രതികളെയാണ് എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടത്.
വെള്ളിയാഴ്ച വരെയാണ് പ്രതികളെ എന്‍ഐഎ യുടെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. പ്രതികളുടെ ഫോണ്‍, ലാപ്‌ടോപ് എന്നിവയില്‍ നിന്ന് ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദമായി ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് എന്‍ഐഎ കോടതിയെ സമീപിച്ചത്.

അഞ്ചുദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഐഎ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. സ്വപ്‌നയുടെയും സന്ദീപിന്റെയും പക്കല്‍നിന്നു മാത്രം 2 ടിബി ഡാറ്റ, ചാറ്റുകള്‍ ഡിലീറ്റ് ചെയ്തതു തിരിച്ചെടുത്തുവെന്ന് എന്‍ഐഎ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ നഴ്സുമാരുടെ ഫോണുപയോഗിച്ചോ എന്നതിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് ലഭിക്കുന്നുണ്ട്. തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലാണ് ഇക്കാര്യം അറിയിച്ചത്. സ്വപ്നയെ കണ്ടത് പൊലീസുകാരുടെ സാന്നിദ്ധ്യത്തിൽ മാത്രമാണെന്നും, ഫോൺ നൽകിയിട്ടില്ലെന്നും നഴ്സുമാർ വ്യക്തമാകുരുന്നു.
ഒരാഴ്ച മുമ്പ് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ആറ് ദിവസം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഈ സമയത്താണ് സ്വപ്ന ഉന്നതരെ ഫോൺ വിളിച്ചതായി ആരോപണം ഉയർന്നത്. ഒരു ജൂനിയർ നഴ്‌സിന്റെ ഫോണിൽ നിന്ന് സ്വപ്ന ആരെയോ വിളിച്ചതായി സൂചന ലഭിച്ച സാഹചര്യത്തിലാണ് അന്വേഷണം നടത്താൻ അധികൃതർ തീരുമാനിക്കുന്നത്.