Latest NewsNewsWorld

റഷ്യയില്‍ മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി;ഏഴ് പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു

റഷ്യ: റഷ്യയില്‍ മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി. പക്ഷികളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന എച്ച്‌5എന്‍8 വൈറസ് ബാധ മനുഷ്യരില്‍ കണ്ടെത്തി .

ലോകാരോഗ്യ സംഘടനയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.കോഴി ഫാമില്‍ ജോലി ചെയ്യുന്ന ഏഴ് പേര്‍ക്കാണ് ഈ വൈറസ് സ്ഥിരീകരിച്ചത് .

ഇവരെ നിരീക്ഷിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു . നേരത്തെ യൂറോപ്പ്, ചൈന, മിഡില്‍ ഇസ്റ്റ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button