Cinema

ഷൂട്ടിംഗിനിടെ ആമിര്‍ ഖാനും സംഘവും ലഡാക്കിനെ മാലിന്യക്കൂമ്പാരമാക്കിയെന്ന്‌ ആരോപണം

ലഡാക്ക്: തന്റെ പുതിയ സിനിമയായ ലാല്‍ സിംഗ് ഛദ്ദയുടെ ഷൂട്ടിംഗിനിടെ ലഡാക്ക് പരിസരം ചവറിട്ട് നശിപ്പിച്ചെന്ന ആരോപണത്തിനെതിരെ ആമിര്‍ ഖാന്റെ നിര്‍മാണ കമ്ബനിയായ ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് രംഗത്തു വന്നു. നിര്‍മാണ കമ്ബനിക്ക് പരിസരം ശുചിയാക്കുന്നതിന് വേണ്ടി മാത്രം ഒരു പ്രത്യേക ടീം ഉണ്ടെന്നും ഓരോ സ്ഥലത്തെയും ഷൂട്ടിംഗിനു ശേഷം അവര്‍ ആ സ്ഥലം പഴയതു പോലെയോ അതിനെക്കാളും മികച്ചതായി വൃത്തിയാക്കാറുണ്ടെന്ന് പത്രകുറിപ്പില്‍ വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആമിര്‍ ഖാനും സംഘവും ഇവിടെ ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. അവര്‍ ഷൂട്ടിംഗ് മതിയാക്കി തിരിച്ചു പോയതിനുശേഷം ജിഗ്മത് ലഡാഖി എന്ന ട്വിറ്റര്‍ പ്രൊഫൈലിലൂടെ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞ ഷൂട്ടിംഗ് ലൊക്കേഷന്റെ വീഡിയോ പുറത്തുവന്നിരുന്നു.

ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതിന് വേണ്ടിയല്ല താന്‍ വീഡിയോ പോസ്റ്റ് ചെയ്തതെന്നും മറിച്ച്‌ ഓരോ സിനിമാ ഷൂട്ടിംഗിനു ശേഷവും തന്റെ ഗ്രാമവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടികാണിക്കുക മാത്രമായിരുന്നുവെന്നും ജിഗ്മത് ലഡാഖി വിശദീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button