രാഹുൽ ഗാന്ധിക്കെതിരായ കൊലവിളി പരാമർശം; വിഷയത്തിൽ പ്രതിപക്ഷം നടത്തിയത് നാടകമെന്ന് മന്ത്രി എം ബി രാജേഷ്.

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി വക്താവ് വധശ്രെമം ആരോപിച്ചുവെന്ന പരാമര്‍ശം ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതെന്ന് മന്ത്രി എം.ബി രാജേഷ് .സംഭവത്തില്‍ പേരാമംഗലം പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിക്കുന്നത് ഇന്നലെ ഉച്ചയ്ക്ക് ആണ്. പരാതി ലഭിച്ച ഉടന്‍ ബിജെപി നേതാവ് പ്രിന്റു മഹാദേവിനെ പ്രതിയാക്കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകായും തുടർന്ന് പരാതിക്കാരനെ സമീപിച്ചപ്പോള്‍ തുടര്‍നടപടിക്ക് താല്പര്യമില്ല എന്നറിയിക്കുകയും ചെയ്തു.ഈ വിഷയത്തിന്റെ പേരില്‍ ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ നടത്തിയത് വെറുമൊരു നാടകമാണെന്ന് മന്ത്രി പറഞ്ഞു. വിഷയം പ്രതിപക്ഷം ഗൗരവത്തില്‍ കണ്ടിരുന്നെങ്കില്‍ ഇന്നലെ തന്നെ അടിയന്തരപ്രമേയം ഉന്നയിക്കാമായിരുന്നല്ലോ എന്നും മന്ത്രി ചോദിച്ചു. എന്തുകൊണ്ടാണ് ഇന്നലെ അടിയന്തര പ്രമേയം ഉന്നയിക്കാതിരുന്നത്?. യു പ്രതിഭ എംഎല്‍എ ഇന്നലെ എന്തുകൊണ്ട് പരാതി നല്‍കുന്നില്ല എന്ന് നിയമസഭയില്‍ ചോദിച്ചതിന് ശേഷമാണ് പരാതി പോലും വന്നത്. നാല് ദിവസത്തിന് ശേഷമാണ് പ്രകോപനകരമായി പ്രതിപക്ഷം പെരുമാറുന്നതെന്നും മന്ത്രി പറഞ്ഞു.രാഹുല്‍ ഗാന്ധിക്ക് എതിരായ പരാമര്‍ശത്തില്‍ പോലും പ്രതികരിക്കാന്‍ നാല് ദിവസം വേണ്ടിവന്നു. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. തങ്ങള്‍ക്ക് ഇതില്‍ ഒരു സന്തോഷമുണ്ട്. ആദ്യമായി പ്രതിപക്ഷ നേതാവും കോണ്‍ഗ്രസും ആര്‍എസ്എസിനെതിരെ വാ തുറന്നു. വലിയ സമ്മര്‍ദ്ദത്തിന് വിധേയമായിട്ടാണ് ഇന്നെങ്കിലും ഈ പ്രശ്നം അവര്‍ ഉന്നയിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Tag : Allegation of murder threat against Rahul Gandhi; Minister M B Rajesh says the opposition’s actions on the matter are a drama