രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണങ്ങൾ; യുവതികളുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച്
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്ന് യുവതികളുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് നടപടി തുടങ്ങി. ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുൾപ്പെടെ നാല് യുവതികളാണ് അദ്ദേഹത്തിനെതിരെ രംഗത്തെത്തിയത്. ഒരു യുവതിയെ ഗര്‍ഭഛിദ്രത്തിന് ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. റിപ്പോര്‍ട്ടര്‍ ടിവി ചില പ്രധാന തെളിവുകളും പുറത്തുവിട്ടിരുന്നു.
ഇപ്പോഴത്തെ നിലയില്‍ യുവതികളുടെ ഔദ്യോഗിക പരാതികള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. വനിതാ ഉദ്യോഗസ്ഥര്‍ യുവതികളെ നേരിട്ട് കണ്ടാണ് മൊഴി രേഖപ്പെടുത്തുക. പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് നീക്കം, പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെയും ചോദ്യം ചെയ്യാന്‍ വിളിക്കുമെന്ന് സൂചന.
അതേസമയം, നിയമസഭാ സമ്മേളനത്തില്‍ രാഹുലിന്റെ അവധി അപേക്ഷ തനിക്ക് ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍ എ. എന്‍. ഷംസീര്‍ വ്യക്തമാക്കി. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തതായുള്ള രേഖാമൂലമോ വാക്കാലോ അറിയിപ്പും സ്പീക്കറുടെ ഓഫീസില്‍ എത്തിയിട്ടില്ലെന്ന് ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിന്റെ വിശദാംശങ്ങളെ കുറിച്ച് തനിക്ക് അറിവില്ലെന്നും, കേസ് സഭയുടെ മുന്നില്‍ വരുമ്പോള്‍ മാത്രമേ തുടര്‍ നടപടികളെ കുറിച്ച് തീരുമാനമെടുക്കൂവെന്നും സ്പീക്കര്‍ പ്രതികരിച്ചു.
Tag: Allegations against Rahul Mangkoottam; Crime Branch to record statements of young women