
കന്യാസ്ത്രീകൾക്കെതിരെ ഉന്നയിച്ച മതപരിവർത്തനവും മനുഷ്യക്കടത്തും സംബന്ധിച്ച ആരോപണങ്ങൾ തെറ്റാണെന്നും, ഇവർക്ക് നീതി ലഭ്യമാക്കുന്നതുവരെ ഒപ്പമുണ്ടാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയുമായി മൂന്ന് തവണ സംസാരിച്ചതായും അദ്ദേഹം പറഞ്ഞു. നീതിക്കെതിരായ ഏത് ആക്രമണത്തെയും അപലപിക്കുന്നതായി രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
കന്യാസ്ത്രീകൾക്കെതിരായ ആരോപണം തെറ്റിദ്ധാരണ മാത്രമാണെന്നും, ഛത്തീസ്ഗഡ് സർക്കാർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഛത്തീസ്ഗഡിൽ മതപരിവർത്തനനിയമം നിലവിലുണ്ടെന്നും, അത് കോൺഗ്രസാണ് പാസാക്കിയത് എന്നും ചന്ദ്രശേഖർ ഓർമ്മിപ്പിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഭീഷണിപ്പെടുത്താനും വിഷം നിറയ്ക്കാനും കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിനിടെ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രി വിജയ് ശർമയുമായി കൂടിക്കാഴ്ച നടത്തി. സർക്കാർ നീതിപൂർവമായി ഇടപെടുമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അനൂപ് ആന്റണി വ്യക്തമാക്കി. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് തന്നെ മതപരിവർത്തനം നിരോധിക്കുന്ന നിയമം നിലവിലുണ്ടായിരുന്നുവെന്നും പ്രശ്നത്തിന് ഉടൻ പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tag: Allegations of religious conversion and human trafficking against nuns are false”; BJP state president Rajeev Chandrasekhar