CovidCrimeKerala NewsLatest NewsLaw,Local NewsNewsPolitics
പെണ്‍കുട്ടിയെ ഉപദ്രവിച്ചു; അച്ഛനും അമ്മയും അറസ്റ്റില്‍
കാസര്‍കോട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനയും അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. ഉളിയത്തടുക്കയിലാണ് സംഭവം.
അയല്‍ക്കാരും നാട്ടുകാരും ചേര്‍ന്ന് 13 വയസ്സുകാരിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് 9 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടര്‍ന്ന് പിടിക്കപ്പെട്ട പ്രതികളില്‍ നിന്നും പെണ്‍കുട്ടിയുടെ രഹസ്യമൊഴിയില്‍ നിന്നുമാണ് അച്ഛനും അമ്മയും കേസില്‍ ബന്ധപ്പെട്ടിട്ടുള്ളതായി അറിഞ്ഞത്.
പീഡന വിവരം മറച്ചുവച്ചതിലും പീഡനത്തിന് ഒത്താശ ചെയ്തതിലുമായി പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍ക്ക് പങ്കുള്ളതായി പോലീസിന് മനസ്സിലായത്. ഇതോടെ ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ജൂണ്‍ 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതേസമയം കുട്ടപിയിപ്പോള്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്.