ഹത്രാസിലെ കൂട്ടബലാത്സംഗകേസിന്റെ റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നതായി ആരോപണം.

ഹത്രാസിലെ കൂട്ടബലാത്സംഗകേസിന്റെ റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നതായി ആരോപണം. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടാണ് വൈകുന്നത്. വെള്ളിയാഴ്ച രാവിലെയാണ് അന്വേഷണം പൂര്‍ത്തിയായതായി എസ്ഐടി അറിയിച്ചത്. മൂന്നാഴ്ച നീണ്ട അന്വേഷണമാണ് കേസില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയത്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍, ഗ്രാമവാസികള്‍, ആശുപത്രി അധികൃതര്‍ എന്നിവരില്‍ നിന്ന് അന്വേഷണ സംഘങ്ങള്‍ വിശദമായ മൊഴിയെടുത്തിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യഘട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു എസ്പി, ഡിഎസ് പി, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തത്. പ്രതികളില്‍ ഒരാളെ പെണ്‍കുട്ടി നിരവധി തവണ ഫോണില്‍ വിളിച്ചതിന്റെ വിവരങ്ങള്‍ അന്വേഷണ ഘട്ടത്തില്‍ എസ്‌ഐടി പുറത്തുവിട്ടത് വിവാദമായിരുന്നു. അതേസമയം കേസിലെ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.
സെപ്റ്റംബര്‍ പതിനാലിനാണ് ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നാല് പേര്‍ ചേര്‍ന്ന് പത്തൊന്‍പത് വയസുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി ദിവസങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് മരണപ്പെട്ടത്. സംഭവത്തിന് പിന്നാലെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം രഹസ്യമായി സംസ്‌കരിച്ചതിനെതിരെയും രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് നടന്നത്. ഇപ്പോള്‍ കേസിന്റെ റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നതും സംശയങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.